ലൂസിഫർ ഹിന്ദി സിരീസിലേക്ക് ; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

എംപുരാൻ എന്ന സിനിമയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് പ്രഖ്യാപിച്ചത്

പൃഥ്വിരാജ് തന്റെ ആദ്യ സിനിമയായ ലൂസിഫര്‍ ഹിന്ദിയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന സിനിമ സംവിധാനം ചെയ്യുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനിലൂടെ ആയിരുന്നു. 

ഹിന്ദിയില്‍ ലൂസിഫറിനെ എട്ട് എപ്പിസോഡ് ഉളള മിനിസിരീസ് ആക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. സമയം കണ്ടെത്തുക എന്നത് വല്യ ഒരു വെല്ലുവിളി ആണെന്നും,  മറ്റൊരാള്‍ സിനിമ ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്‍ടനാണെന്നും, നമുക്ക് നോക്കാമെന്നുമാണ് പൃഥ്വിരാജ് ഫിലിം കമ്പിനിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തുടക്കത്തില്‍, ഇത് മൂന്ന് ഭാഗങ്ങളുള്ള സീരിസ് ആയിട്ടു തന്നെയാണ് ആലോചിച്ചത് എന്നും,  ആദ്യ സീസണില്‍ നിന്ന് ഞങ്ങള്‍ ലൂസിഫര്‍ എന്ന ഫീച്ചര്‍ ഫിലിം നിര്‍മ്മിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. എംപുരാൻ എന്ന സിനിമയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് പ്രഖ്യാപിച്ചത്. കൊവിഡ് കാരണമായിരുന്നു എംപുരാനെ തല്‍ക്കാലം മാറ്റിവെച്ച് മോഹൻലാലിന്റെ തന്നെ ബ്രോ ഡാഡിയിലേക്ക് എത്തിയത് എന്നും പൃഥ്വിരാജ് അറിയിച്ചു.

സണ്ണി ലിയോൺ 'ഷീറോ' ഷൂട്ടിംഗ് പൂർത്തിയായി

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like