പിടിവിട്ട് ചൈനീസ് റോക്കറ്റ് "നോ ഗ്യാരന്റി നോ വാറന്റി" ; ലോകം ആശങ്കയിൽ

സ്വന്തമായി ബഹിരാകാശ നിലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ചൈന ഇനിയും സാങ്കേതികമായി പുരോഗമിക്കേണ്ടിയിരിക്കുന്നുവെന്നാണ് റോക്കറ്റിന്റെ പതനം സൂചിപ്പിക്കുന്നത്.

 കഴിഞ്ഞ വ്യാഴാഴ്ച  െൈചന വിക്ഷേപിച്ച റോക്കറ്റ് ലോംഗ് മാർച്ച് 5 ബി ദിവങ്ങൾക്കുള്ളിൽ ഭൂമിയിൽ പതിക്കുമെന്ന് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പ് വാനനിരീക്ഷകരായ ജൊനാഥൻ മക്‌ഡോവലാണ് നൽകിയത്. 21,000 കിലോഗ്രാം ഭാരമുള്ള റോക്കറ്റ് ഭൂമിയിൽ പതിച്ചാൽ വലിയ ദുരന്തമായിരിക്കും ഉണ്ടാകുക. ലോകത്തെ പ്രധാന നഗരങ്ങളായ ന്യൂയോർക്ക്, മാഡ്രിഡ്, ബെയ്ജിംഗ് എന്നീ നഗരങ്ങളിലെവിടെയെങ്കിലും റോക്കറ്റ് പതിക്കുമെന്നാണ് കണക്കാക്കുന്നത്. സെക്കന്റിൽ 6.40 കിലോമീറ്റർ  വേഗതയുള്ള ലോംഗ് മാർച്ച് 5 ബിയുടെ വലിപ്പം 100 അടി നീളവും, 16 അടി വീതിയുമാണ്. 

സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് വ്യാഴാഴ്ച 11.23 ഓട് കൂടി ചൈന റോക്കറ്റ് വിക്ഷേപിച്ചത്. എന്നാൽ വിക്ഷേപിച്ച് ഒരാഴ്ച പോലും തികയുന്നതിന് മുൻപാണ് റോക്കറ്റ് നിലം പതിക്കാനൊരുങ്ങുന്നത്. സ്വർഗത്തിലെ കൊട്ടാരം അഥവാ ടിയാംഗോംഗ് എന്നാണ് ചൈന ബഹിരാകാശ നിലയത്തിന് പേരിട്ടത്. എന്നാൽ  ചൈനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കികൊണ്ടാണ്  ആദ്യ  ശ്രമം പരാജയപ്പെട്ടത്. 2022 ഓടെ  സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുക എന്നതായിരുന്നു ലക്ഷ്യം .എന്നാൽ ആ സ്വപ്നം സാക്ഷാത്കരിക്കാൻ ചൈന ഇനിയും സാങ്കേതികമായി പുരോഗമിക്കേണ്ടിയിരിക്കുന്നുവെന്നാണ് റോക്കറ്റിന്റെ പതനം സൂചിപ്പിക്കുന്നത്.

കോവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like