നെയ്യ് കഴിച്ചാൽ ലഭിക്കും ഈ 7 ഗുണങ്ങൾ

നെയ്യ് എന്ന് കേൾക്കുമ്പോൾ തന്നെ തടിവയ്ക്കും, കൊഴുപ്പാണ്, കൊളസ്‌ട്രോൾ എന്നൊക്കെയാണ് മനസ്സിലേക്ക് വരിക. എന്നാൽ നാം അറിയാത്ത പല ഗുണഗണങ്ങളുമുണ്ട് ‘അൺഹെൽത്തി’ എന്ന ടാഗിന് താഴെ വരുന്ന നെയ്യിന്.

1. എല്ലിന് ബലം നൽകും

നെയ്യിൽ വിറ്റമിൻ കെ അടങ്ങിയിട്ടുണ്ട്. ല്ലെിൽ കാൽസ്യം നിലനിർത്താൻ വിറ്റമിൻ കെ അനിവാര്യമാണ്.

2. ഭാരം കുറയ്ക്കാൻ നെയ്യ് സഹായിക്കും

നെയ്യിൽ ഒമേഗ-6 ഫാറ്റി ആസിഡ്‌സ് ഉണ്ടെന്നാണ് പറയുന്നത്. ഇത് നിങ്ങളെ ഭാരം കുറയ്ക്കാൻ സാധിക്കും. ബോളിവുഡ് താരങ്ങളായ ശിൽപ്പ ഷെട്ടി, കരീന കപൂർ എന്നിവർ ദിവസവും നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്നും അതാണ് തങ്ങളുടെ ശരീര സൗന്ദര്യത്തിന്റെ രഹസ്യമെന്നും അവകാശപ്പെടുന്നു.

3. വിറ്റമിനുകളുടെ കലവറ

നെയ്യിൽ വിറ്റമിനുകളായ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റമിൻ എ കാഴ്ച്ചയ്ക്കും, വിറ്റമിൻ ഇ ചർമ്മത്തിനും, വിറ്റമിൻ ഡി കാൽസ്യം ആകിരണം ചെയ്യാനും ആവശ്യമാണ്.

4. ദഹനത്തിന് നല്ലത്

നെയ്യ് ആമാശയത്തിൽ പ്രവേശിച്ചാൽ ദഹനരസങ്ങൾ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കും. ഇത് ദഹനം വേഗത്തിലാക്കുന്നു.

5. പ്രതിരോധം

ശരീരത്തിന്റെ പ്രതിരോധ ശേഷിക്ക് അത്യുത്തമമാണ് നെയ്യ്. നെയ്യിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാലാണ് ഇത്.

6.മുടിക്കും ചർമ്മതിനും നല്ലത്

നെയ്യ് കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും ചർമ്മ സൗന്ദര്യത്തിനും നല്ലതാണ്.

7. സൗന്ദര്യത്തിന്

വരണ്ട ചർമ്മത്തിനും ആന്റി ഏജിങ്ങിനും നെയ്യ് നല്ലതാണ്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ ചെറുക്കാനും നെയ്യ് വളരെ നല്ലതാണ്.


Author
Resource Manager

Jiya Jude

No description...

You May Also Like