ജി7 ഉച്ചകോടി; പ്രധാനമന്ത്രി ഇറ്റലിയിലെത്തി

മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ അപുലിയയിലെത്തി. മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്."ലോക നേതാക്കളുമായി ഉൽപ്പാദനപരമായ ചർച്ചകളിൽ ഏർപ്പെടാൻ കാത്തിരിക്കുകയാണ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ഒരുമിച്ച് ലക്ഷ്യമിടുന്നു." അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും പ്രധാനമന്ത്രിക്ക് ഒപ്പം ഉച്ചകോടിയിൽ പങ്കെടുക്കും. ദക്ഷിണ മേഖലയിലെ നിർണായക പ്രശ്‌നങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും.

Author
Journalist

Arpana S Prasad

No description...

You May Also Like