സംസ്ഥാനത്തെ കോവിഡ് വാക്‌സിൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം : രണ്ട്‌ലക്ഷം ഡോസ് ഇന്ന് എത്തും.

തിരുവനന്തപുരം,  എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് മരുന്നുകൾ എത്തിക്കുക.

കോവിഡ് വാക്‌സിൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി രണ്ട്‌ലക്ഷം ഡോസ് കോവാക്‌സിൻ ഇന്ന് സംസ്ഥാനത്ത് എത്തും.  ചൊവ്വാഴ്ചയോടെ വാക്‌സിൻ സംസഥാനത്ത് എത്തുമെന്നാണ് വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് ആരോഗ്യവകുപ്പിനെ അറിയിച്ചത് . തിരുവനന്തപുരം,  എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് മരുന്നുകൾ എത്തിക്കുക. തിരുവനന്തപുരം മേഖലകളിൽ 68,000 ഡോസും എറണാകുളം മേഖലയിൽ 78,000 ഡോസും കോഴിക്കോട് മേഖലയിൽ 54,000 ഡോസ് മരുന്നുകളാണ് എത്തിക്കുക. സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഉപയോഗിക്കാനുള്ള മരുന്നുകളുണ്ടെന്ന് നേരത്തെ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

സംസഥാനത്ത് ശക്തമായ മഴക്ക് സാധ്യത.

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like