രോഗ വ്യാപന ശേഷി കൂടുതലുള്ള കൊറോണ വൈറസിനെ കണ്ടെത്തി.....യുകെയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നു.
- Posted on December 21, 2020
- News
- By Naziya K N
- 399 Views
പുതിയ കോവിഡ് വൈറസ് എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല.

അതിവേഗം പടരുന്ന പുതിയ തരം കൊറോണ വൈറസിനെ ഇംഗ്ലണ്ടിൽ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്‌തു .തെക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലാണ് പുതിയ കൊറോണ വൈറസിന്റെ സാനിധ്യം കൂടുതലായി കണ്ടെത്തിയത്.ഈ വൈറസിനെ തന്നെ നെതർലാൻഡ് ,ഡെൻമാർക്ക് ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ കോവിഡ് രോഗികളിലും കണ്ടെത്തിയിട്ടുണ്ട്.
പുതിയ കോവിഡ് വൈറസ് എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല.ഇതേതുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ. യാത്ര നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.അയർലാൻഡ് ,ജർമനി ,ഫ്രാൻസ്,ഇറ്റലി,നെതർലാൻഡ് ,ബെൽജിയം തുടങ്ങിയ രാജ്യങ്ങളെല്ലാം യുകെയിൽ നിന്നുള്ള വിമാന സർവിസുകൾ നിർത്തിവെച്ചിട്ടുണ്ട്.യുകെയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ജനുവരി 1 വരെ നിരോധിച്ചതായി നെതർലാൻഡ് അറിയിച്ചു.
ഞായറാഴ്‌ച അർദ്ധ രാത്രി മുതൽ 48 മണിക്കൂർവരെ യുകെയിലേക്കുള്ള ചരക്കു ലോറികൾ ഉൾപ്പടെ ഉള്ള എല്ലാ സർവീസുകളും ഫ്രാൻസും നിർത്തി വെച്ചിട്ടുണ്ട്.കൂടുതൽ നടപടികൾ സ്വീകരിക്കാനായി ഇന്ന് രാവിലെ യൂറോപ്പ്യൻ യൂണിയൻ യോഗം ചേരും.യുകെയിലെ സാഹചര്യം നിരീക്ഷിച്ചു വരുകയാണെന്ന് ലോകരൊഗ്യ സംഘടനയും അറിയിച്ചു.
കടപ്പാട്:ഈസ്റ്റ് കോസ്റ്റ് ഡൈലി