ഹൃദയാഘാതം വന്നാൽ എങ്ങനെ നേരിടാം ...

ഡോക്ടർമാരുടെ അഭിപ്രായത്തിൽ  രണ്ടു വിധത്തിൽ  ഹൃദയാഘാതമുണ്ട്  മൈനറും മേജറും . 

ഹൃദയാഘാതം   ഉണ്ടായാൽ അതിനെ തരണം ചെയ്യുക എന്നതാണ് പ്രധാനം .  രണ്ടു തരത്തിലുള്ള ഹൃദയാഘാതങ്ങൾ  ആണ്  പ്രധാനമായും ഉള്ളത്.മേജർ മൈനർ എന്നിവ. ഇവയിൽ മൈനർ ഹൃദയാഘാതം മരുന്നുകൾ ഉപയോഗിചച്ചു    ചികിൽസിച്ചു ഭേദമാക്കാൻ കഴിയും .തക്ക സമയത്തു   ചികിത്സ നൽകിയാൽ മേജർ അറ്റാക്കിലേക്ക് പോകാതെ തടയാനും കഴിയുന്നതാണ്.ഇവയെല്ലാം ഒരു കാർഡിലോജിസ്റ്റിന്റെ പരിശോധനയ്ക്കു ശേഷം ഹൃദയത്തിന്റെ ബ്ലോക്ക് കൂടുതലാണെങ്കിൽ ആൻജിയോപ്ലാസ്റ്റിയിലൂടെയോ ബൈപാസ്സ്‌ സര്ജറിയിലൂടെയോ സ്റ്റെബിലൈസ് ചെയ്യാൻ സാധിക്കും.ആദ്യ ഹൃദയാഘാതം മേജർ ആണെങ്കിൽ പരിശോധനയ്ക്ക് ശേഷം നിർബന്ധമായും ആൻജിയോപ്ലാസ്റ്റിക് വിധേയമാക്കേണ്ടതാണ്.കേരളത്തിലെ ഭൂരിഭാഘം ഹോസ്പിറ്റലുകളിലും ഈ സൗകര്യം ലഭ്യമാണ്. ഹൃദയാഘാദത്തെ തുടർന്നു ഒരാളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചാൽ  24 മണിക്കൂർ ഐ  സി യു വിൽ നിരീക്ഷണത്തിൽ വെക്കുന്നതാണ്.ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയാൽ കൃത്യമായ വിശ്രമത്തിലൂടെ ആരോഗ്യവും ഉന്മേഷവും വീണ്ടെടുക്കാൻ സാധിക്കും.രോഗിയാണെന്ന ചിന്ത മാറ്റിവെക്കലാണ് ഇതിൽ പ്രധാനം.


 

  ഹൃദയാഘാതം - ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ..


1.രോഗിയോടു ആത്മ സംയമനത്തോടെ ഇടപെടുക.രോഗിക്ക് ധൈര്യം നൽകേണ്ടത് ബന്ധുമിത്രാദികളുടെ ചുമതല ആണ്.

2 .രോഗി ഹൃദയാഘാത ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ എത്രയും പെട്ടെന്നു ആശുപത്രിയിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യുക .

3 .രോഗിക്ക് ടെൻഷനോ ബുദ്ധിമുട്ടോ ഉണ്ടാവുന്ന യാതൊരു പെരുമാറ്റങ്ങളും കാര്യങ്ങളും ഉണ്ടാവാതെ ശ്രദ്ധിക്കുക.

4 . ഹൃദയാഘാതമുണ്ടാവുമ്പോൾ രോഗി ഒരു കാരണവശാലും സ്വയം   വാഹനം  ഡ്രൈവ് ചെയ്യാൻ പാടില്ല.  

5 .നെഞ്ചുവേദനയോ മറ്റു അനുബന്ധ ലക്ഷണങ്ങളോ അനുഭവപ്പെട്ടാൽ ഉടൻ ബന്ധുക്കളെയോ അടുത്ത സുഹൃത്തുക്കളെയോ വിവരമറിയിക്കണം.ഒരിക്കലും കാര്യങ്ങൾ അവരിൽ നിന്നും മറച്ചു വെക്കരുത്

6 .രോഗിയെ കഴിയുന്നതും ആംബുലൻസിൽ   തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രദ്ധിക്കുക. മറ്റു വാഹനങ്ങൾ ആണെങ്കിൽ രോഗിയെ  വിശ്രമിക്കാൻ അനുവദിക്കുക .അധികം സംസാരിക്കാൻ അനുവദിക്കരുത്. ബന്ധുക്കൾ രോഗിയെ വെപ്രാളപ്പെടുത്തരുത്.

7 .രോഗി കുഴഞ്ഞു വീഴാൻ സാധ്യത ഉള്ളതിനാൽ അതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണം.

8 സി പി ആർ നല്കാൻ അറിയാവുന്ന വ്യക്തിയുടെ സഹായം തേടുന്നത് നല്ലതാണ്  .ആശുപത്രിയിലേക്കുള്ള യാത്രയിൽ സിപിആർ  ചെയ്യാനറിയാവുന്നവരെ കൂടെ  കൂട്ടാവുന്നതാണ് .. 

9 .രോഗിക് ശ്വാസം മുട്ടലുണ്ടായാൽ നേരെ ഇരുത്താതെ  ചെരിച്ചു  കിടത്തുക അല്ലെങ്കിൽ  ചെരിഞ്ഞു ഇരിക്കാൻ അനുവദിക്കുക .

10 . രോഗിയെ ഒരു കാരണവശാലും നടത്തിക്കൊണ്ടു പോകരുത് .

                     ഹൃത് രോഗം ഒരിക്കലും മാരക രോഗമായി രോഗി സ്വയം  വിലയിരുത്താതെ  മനഃസാന്നിധ്യത്തോടുകൂടി ഉൾകൊള്ളാൻ തയ്യാറായാൽ ഏതൊരു രോഗവും പോലെ ഹൃത് -രോഗവും  ചികിൽസിച്ചു  ഭേദമാക്കാം.

കടപ്പാട്:മംഗളം   ദിനപത്രം 

Author
No Image

Naziya K N

No description...

You May Also Like