മൈസൂർ റെയിൽ മ്യൂസിയത്തിൽ റയിൽവേയുടെ ചരിത്രവും പൈതൃകവും മിഴി തുറക്കുന്നു.

  • Posted on May 19, 2023
  • News
  • By Fazna
  • 65 Views

മൈസൂർ റയിൽവേ സ്റ്റേഷനോട് ചേർന്ന മ്യൂസിയത്തിൽ കാണാം റയിൽവേയുടെ ചരിത്രവും പൈതൃകവും മിഴി തുറക്കുന്നു. കൗതുകവും ചാരുതയും ചരിത്രവും തുറന്ന് വെച്ച മ്യൂസിയം വിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കും വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറന്നിരിക്കയാണ്. മൈസൂർ റെയിൽ മ്യൂസിയം പഴയ റെയിൽ എൻജിനുകളും വിവിധ ഘടക ഭാഗങ്ങളും പ്രദർശിപ്പിച്ചിട്ടുള്ള ഒരു മ്യൂസിയമാണ്. ഇത് മൈസൂർ റെയിൽവേ സ്റ്റേഷനു സമീപം കൃഷ്ണരാജസാഗർ റോഡിൽ പ്രവർത്തിക്കുന്നു. 1979ലാണ് ഇന്ത്യൻ റെയിൽവേ ഈ മ്യൂസിയം ആരംഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ റെയിൽ മ്യൂസിയമാണ് ഇത്. ഇവിടെ വിവിധ തരം റെയിൽ എൻജിനുകളും തീവണ്ടിയുടെ ഘടകഭാഗങ്ങളും കൂടാതെ ഒരു ചിത്രഗാലറിയും ഉണ്ട്.മ്യൂസിയത്തിൽ ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന ഒരു ചെറിയ തീവണ്ടി കുട്ടികൾക്കായി ഓടിക്കുന്നു.

വിവിധ തീവണ്ടി മാതൃകകളും റയിൽവേയുടെ ചരിത്രവും 1800കൾ മുതൽ ഉള്ള തീവണ്ടി മാതൃകകൾ ഇവിടെ കാണാം. ഇ.എസ്.506 4-6-2 തീവണ്ടി ഓസ്റ്റിൻ റെയിൽ കാർ പരിശോധനാ ബോഗികൾ മൈസൂർ മഹാരാജാവിന്റെ രണ്ട് ബോഗികൾ മഹാറാണി സലൂണിൽ   അടുക്കളയും തീൻമേശയും ശൗചാലയവും ഒരുക്കിയ ഒഴുകുന്ന പറുദീസയാണ്. ഓഡിയോ ഗൈഡുകൾ സോവനീർ ഷോപ്പ്, വ്യൂ ടവർ, റഫറൻസ് ലൈബ്രറി, ആം പി തിയ്യേറ്റർ തുടങ്ങി ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമാണ്. റയിൽ മ്യൂസിയം. രാവിലെ പത്ത് മണി മുതൽ 6 മണി വരെയാണ് പ്രദർശന സമയം. വിവരങ്ങക്ക്, 0821 2866955, 9731647576

സി.ഡി. സുനീഷ്

Author
Citizen Journalist

Fazna

No description...

You May Also Like