ബ്രിട്ടനിലെ ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെ ഇന്ത്യയിലും റിപ്പോർട്ട് ചെയ്‌തു ...

ഇതേതുടർന്ന് രാജ്യത്ത് 200 പേർ നിരീക്ഷണത്തിലാണ്

ബ്രിട്ടനിൽ ജനിതക മാറ്റം വന്ന കോവിഡ്  വൈറസിനെ ഇന്ത്യയിലും സ്ഥിതീകരിച്ചു.അതിവേഗം പടരുന്ന കോവിഡ്  വൈറസ് ആണ് ഇത്.ആറു പേർക്ക് നിലവിൽ രോഗം സ്ഥിതീകരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.ഇവർ ബ്രിട്ടനിൽ നിന്നും എത്തിയവരാണ്.ഇതേതുടർന്ന് രാജ്യത്ത് 200 പേർ നിരീക്ഷണത്തിലാണ് .

ബംഗളൂരുവിലെ നിംഹാൻസിൽ ചികത്സയിലുള്ള മൂന്നുപേർ.ഹൈദ്രബാദ് സി സി എം ബിയിൽ ചികിത്സയിലുള്ള 2  പേർ പൂനെ എൻ ഐ വിയിൽ ചികിത്സയിൽ ഉള്ള ഒരാൾക്കുമാണ് ജനിതക മാറ്റം സംഭവിച്ച കോവിഡ്  വൈറസ് ബാധ സ്ഥിതീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്ൽ നടത്തിയ പരിശോധനയിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് ഇന്ത്യയിലുമെത്തിയതായി  കണ്ടത്.

യുകെയിൽ നിന്ന് മടങ്ങിയെത്തിയിരുന്ന ഒരുപാട് വിമാനയാത്രക്കാർക്ക്  കോവിഡ്  സ്ഥിതീകരിച്ചിരുന്നു.ഇവരെ എല്ലാവരെയും വകഭേദം വന്ന കോവിഡ്  വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുകയാണ്.അതേ  സമയം രാജ്യത്ത് കോവിഡ്  വാക്‌സിനേഷനുള്ള പരിശീലനം ഏതാണ്ട് പൂർത്തിയായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കടപ്പാട്-കേരള കൗമുദി ദിനപ്പത്രം.കോവിഡ് വാക്‌സിൻ നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ ഇന്ന്....

https://enmalayalam.com/news/W0dLZrcZ

Author
No Image

Naziya K N

No description...

You May Also Like