നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റു; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍
- Posted on September 16, 2021
- News
- By Sabira Muhammed
- 133 Views
രണ്ട് ഉദ്യോഗസ്ഥരേയും സസ്പെന്‍ഷന് പിന്നാലെ അറസ്റ്റ് ചെയ്തു

പരിശോധനയ്ക്കിടെ പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റതിന് രണ്ട് പോലീസുകാർക്ക് സസ്പെന്‍ഷൻ. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ രജീന്ദ്രൻ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജി.അലക്സാണ്ടർ എന്നിവരെയാണ് സര്‍വ്വീസില്‍ നിന്നും സസ്പെൻഡ് ചെയ്തത്. മലപ്പുറം കോട്ടക്കലിൽ നിന്നും പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങളാണ് ഇവർ മറിച്ചു വിറ്റത്. രണ്ട് ഉദ്യോഗസ്ഥരേയും സസ്പെന്‍ഷന് പിന്നാലെ അറസ്റ്റ് ചെയ്തു.
പെരിക്കല്ലൂർ കടവിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി നാട്ടുകാർ