മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; പാംബ്ള ഡാമിന്റെ ഷട്ടറുകൾ ഉയർത്തി
- Posted on December 07, 2021
- News
- By Sabira Muhammed
- 189 Views
ഇടുക്കി ഡാമിൽ നിന്നും സെക്കൻഡിൽ 60000 ലിറ്റർ വെള്ളം പുറത്തേക് ഒഴുക്കിവിടുന്നുണ്ട്

ഇടുക്കി ഡാമിന്റെ ഷട്ടർ 60 സെന്റിമീറ്ററായി ഉയർത്തി ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ചു. ഇപ്പോൾ സെക്കൻഡിൽ 60000 ലിറ്റർ വെള്ളം പുറത്തേക് ഒഴുക്കിവിടുന്നുണ്ട്.
പെരിയാർ കടുവ സാങ്കേതത്തിലെ നെല്ലിക്കാം പെട്ടി ഭാഗത്തെ തീവ്ര മഴയെ തുടർന്ന് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വൻതോതിൽ കൂടിതും, തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനെ തുടർന്നും മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.90 അടിയായി ഉയർന്നു.
തുടർച്ചയായി പാംബ്ള ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതിനാൽ ഇന്ന് രാവിലെ 9 മണിക്ക് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി 500 ക്യുമെക്സ് ജലമാണ് ഒഴുക്കിവിടുക. ഇതിന്റെ പശ്ചാത്തലത്തിൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മത്സ്യബന്ധനക്കപ്പലിലെ ആദ്യ വനിതാ ക്യാപ്റ്റനായി ആലപ്പുഴക്കാരി!