മെർക്കുറി ഐലൻഡ് (ലോകാവസാനം ) - അഖിൽ പി ധർമജൻ
- Posted on August 10, 2021
- Ezhuthakam
- By Swapna Sasidharan
- 974 Views
ബെർമുഡാ ട്രൈ ആംഗിൾ എന്നത് പണ്ടേ അന്തമില്ലാതെ ചിന്തിപ്പിക്കുന്ന ഒന്നാണ്. മെർക്കുറി ഐലൻഡ് അതിലേക്കാളേറെ ചിന്തിപ്പിച്ചു.

മ്യൂസിയത്തിലെ ഏതോ പ്രതിമയിൽ നിന്നും കിട്ടിയ തുകൽപുസ്തകത്തിലെ വിവരണങ്ങൾ മാത്രം വിശ്വസിച്ചു കൊണ്ട് ഫ്ലോറിഡയിലെ ഇന്ത്യൻ കോളേജിൽ ചരിത്രാധ്യാപകനായിരുന്ന പ്രൊഫസർ നിക്കോൾസൺ മെർക്കുറി ഐലൻഡ്ലേക്ക് യാത്രയാകുന്നു. തന്നെ കുറിച്ച് വിവരമില്ലാതെയാകുമ്പോൾ ആരെങ്കിലും പിന്തുടർന്നുവരട്ടെ എന്നു കരുതി അത്യാവശ്യം വേണ്ട വിവരങ്ങൾ ഡയറിയിൽ എഴുതി വച്ചിട്ടാണദ്ദേഹം പോകുന്നത്.
പ്രൊഫെസ്സറുടെ യാത്ര വിശ്വസിക്കാനാവാതെ അതിനു പുറകിലെ കാരണങ്ങൾ അന്വേഷിക്കാൻ അദ്ദേഹത്തിന്റെ വസതിയിലെത്തുന്ന ശിഷ്യരും അദ്ദേഹത്തോടുള്ള പ്രണയം മനസ്സിൽ സൂക്ഷിച്ചിരുന്ന ജോംസി മിസ്സും പോലീസ് കേസ്ൽ കുടുങ്ങുന്നു. പ്രൊഫെസ്സറുടെ തിരോധനത്തിനുപുറകിൽ തങ്ങളല്ലെന്നു തെളിയിക്കാൻ അവർക്കു പ്രൊഫെസ്സറുടെ പുറകെ പോയെ മതിയാകൂ.
ഏതോ നൂറ്റാണ്ടിൽ ഒരു മായവംശീയ ബാലൻ എഴുതിവച്ച കാര്യങ്ങൾ പടി എല്ലാം നടക്കാൻ പോകുന്നു. പ്രൊഫസറെ പിന്തുടരുന്ന വിദ്യാർത്ഥികളും മറ്റുമടങ്ങിയ സംഘം ഭൂമിക്കിനി അധികനാൾ നിലനില്പില്ലന്നു മനസിലാക്കുന്നു. പ്രവർത്തിക്കാനും മരിക്കാനും തയ്യാറായിക്കൊണ്ടു അവർ യാത്ര തുടരുന്നു.
എല്ലാം ശുഭമായി അവസാനിച്ചെങ്കിലും ദ്വീപിനുള്ളിൽ സംഭവിച്ചതെല്ലാം ഒരു പുകമറ പോലവർ മറന്നു പോകുന്നു. ഈ പുസ്തകം ലോക ക്ലാസിസിക്‌സ് നെ വെല്ലുന്നു എന്നതിൽ യാതൊരു സംശയവുമില്ല. ഇനിയും ഇത്തരം രചനകൾ പ്രതീക്ഷിക്കുന്നു.
©സ്വപ്ന