ഇന്ന് ലോക നാടക ദിനം

പ്രേക്ഷകനും കഥാപാത്രങ്ങളും തമ്മിലുള്ള നേരിട്ടുള്ള സംവേദനത്തിൽ, നാടകാവതരണം ഓരോ പ്രാവശ്യവും വ്യത്യസ്തമായിത്തീരുന്നു.  

എല്ലാ വര്‍ഷവും മാര്‍ച്ച് 27 ലോക നാടകദിനമായി ആചരിച്ചു വരുന്നു. നടന സൗകര്യങ്ങളുടെ പുതിയ വഴികളും, കാഴ്ചപ്പാടുകളുമാണ് ലോക നാടകദിനത്തെ സജീവമാക്കുന്നത്. അതുകൊണ്ട് തന്നെ നാടകകലയുടെ ശക്തിയും സൗന്ദര്യവും വിളിച്ചോതുന്ന ആഘോഷമായി നാടകദിനം മാറിക്കഴിഞ്ഞു. 1961ൽ  നാടകവേദിയുടെ പ്രസിഡന്‍റായ ആര്‍.വി. കിവിമയുടെ നിര്‍ദേശമാണ് "ലോക നാടകദിനം' എന്ന ആശയം. 

നാടകം ഒരു സങ്കരകലയോ സമ്പൂർണകലയോ ആണെന്നു പറയാം. കാരണം അതിൽ സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളെ കാണാം. ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന ഒരു കലയെന്നനിലയിൽ നാടകത്തിന്റെ ശക്തി വളരെ വലുതാണ്. അതുകൊണ്ടാണ് മറ്റേതൊരുകലയെക്കാളും നാടകം ജനകീയ കലയായി വളർന്നത്;  പ്രേക്ഷകനും കഥാപാത്രങ്ങളും തമ്മിലുള്ള നേരിട്ടുള്ള സംവേദനത്തിൽ, നാടകാവതരണം ഓരോ പ്രാവശ്യവും വ്യത്യസ്തമായിത്തീരുന്നു.  

ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമായി ലോക നാടകവേദി ഇന്ന്  മാറികഴിഞ്ഞു. എല്ലാവര്‍ഷവും എല്ലാ മേഖലകളിലുമുണ്ടാകുന്ന പ്രതിഭകളുടെ സംഗമം ഈ നാടക ദിനത്തോടനുബന്ധിച്ച് നടത്തുന്നു. കലാകാരന്മാര്‍ക്ക് അവരുടെ പ്രേക്ഷകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം കൂടിയാണ് ഓരോ ലോക നാടക ദിനത്തിലൂടെയും സൃഷ്ടിക്കപ്പെടുന്നത്.

പൊള്ളിക്കുന്ന രുചികൾ!!!

Author
Sub-Editor

Sabira Muhammed

No description...

You May Also Like