പെട്രോള്‍ പമ്പിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി.
- Posted on June 19, 2025
- News
- By Goutham prakash
- 463 Views
സി.ഡി. സുനീഷ്.
പമ്പുകളിലെത്തുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ശുചിമുറി ഉപയോഗിക്കാനാകൂവെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു.
സ്വകാര്യ പെട്രോള്‍ പമ്ബുകളുടെ ശുചിമുറി പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു
സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പമ്ബുകളിലെ ശുചിമുറികള്‍, പൊതു ശുചിമുറികളാക്കി മാറ്റാൻ നടത്തിയ ശ്രമങ്ങളെ ചോദ്യം ചെയ്ത് പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയർ ആൻഡ് ലീഗല്‍ സർവീസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലർമാരും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
