വീണ്ടും സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി കുറവാ ദ്വീപ്

പാറക്കെട്ടുകൾ നിറഞ്ഞ കൊച്ചരുവികളിലൂടെ കാൽനടയായും എത്തിച്ചേരാവുന്ന ഈ ദ്വീപ്  പ്രകൃതി സ്നേഹികളായ സഞ്ചാരികളുടെ ഇഷ്ട വിനോദ കേന്ദ്രം കൂടിയാണ് . 

ഒരു വർഷത്തിലധികമായി അടഞ്ഞു കിടക്കുന്ന വായനാടിലെ കുറവാ ദ്വീപ് വീണ്ടും തുറക്കാൻ നടപടികൾ തുടങ്ങി . കോവിഡ് പശ്ചാത്തലത്തിൽ സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടലിലൂടെ  ഇവിടെ നിരോധനം ഏർപെടുത്തിയത് . നിലവിലുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി താത്കാലികമായി പിൻവലിച്ചു . ഇതിനെ തുടർന്നാണ് ദ്വീപ് വീണ്ടും തുറക്കാനുള്ള  നടപടികൾ വനം വകുപ്പ് ആരംഭിച്ചത് . 

കബനി നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഈ  ദ്വീപ്  സമൂഹം വയനാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് . 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമായ  ഈ പ്രദേശം അതിമനോഹരമായ പ്രകൃതി ഭംഗിയാണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ കൊച്ചരുവികളിലൂടെ കാൽനടയായും എത്തിച്ചേരാവുന്ന ഈ ദ്വീപ്  പ്രകൃതി സ്നേഹികളായ സഞ്ചാരികളുടെ ഇഷ്ട വിനോദ കേന്ദ്രം കൂടിയാണ് . ഏപ്രിൽ 10 ത്തോട് കൂടി  വിനോദ സഞ്ചാരികൾക്കായി ദ്വീപ് തുറന്ന് നല്കാനാവുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് .

അനിൽ കപൂർ പ്രിയതമയെ കുറിച്ചെഴുതിയ വാക്യങ്ങൾ ഏറ്റെടുത്ത് ആരാധകർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like