ബേബി ഫാക്ടറിയിൽ ഒരു കുഞ്ഞിന് വില 60 ലക്ഷം രൂപ!

കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾ മക്കളെ ദത്തെടുക്കുന്നത് സാധാരണമായതോടെ വാടക ഗര്‍ഭധാരണം ഇവിടെ വൻ വ്യവസായമാണ്

വാണിജ്യപരമായി വാടക ഗര്‍ഭധാരണം അനുവദിക്കുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഉക്രെയ്ൻ. കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾ മക്കളെ ദത്തെടുക്കുന്നത് സാധാരണമായതോടെ വാടക ഗര്‍ഭധാരണം ഇവിടെ വൻ വ്യവസായമാണ്. ഒരു കുഞ്ഞിന് 20 ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെയാണ് വില. ഉക്രെയ്നിലെ ഈ വ്യവസായം ‘ബേബി ഫാക്ടറികൾ’ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.

വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത് ഓരോ വര്‍ഷവും 2,500, 3,000 കുട്ടികളെയാണ് കച്ചവടം ചെയ്യാൻ വേണ്ടി മാത്രം ഇവിടെ ജനിപ്പിക്കുന്നത്. ആവശ്യക്കാർ കൂടുതലും വിദേശത്ത് നിന്നുള്ളവരാണ്. ഇതിൽ മൂന്നിലൊന്ന് പേരും ചൈനക്കാര്‍.

വാടക ഗര്‍ഭധാരണത്തിന് തയ്യാറാകുന്ന അമ്മമാര്‍ ഈടാക്കുന്നത് ഒരു കുഞ്ഞിന് ലക്ഷങ്ങളാണ്. 22 ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെയൊക്കെ ഈടാക്കുന്നവരുമുണ്ട്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഈ സംവിധാനം പ്രയോജകരമാണെങ്കിലും ഈ രംഗത്ത് ഒട്ടേറെ തട്ടിപ്പുകളുമുണ്ട്. പറഞ്ഞ തുക നൽകാത്തവരും. ഓൺലൈനിലൂടെ വൻ തുക തട്ടുന്നവരും ഒക്കെ സജീവം. 

ഇന്ത്യയും നേപ്പാളും തായ്‌ലൻഡും വാടകഗര്‍ഭപാത്രങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങൾ ഇത് നിരോധിച്ചതോടെ ഈ രംഗത്ത് ഉക്രെയ്ൻ പ്രധാന കേന്ദ്രമായി വളർന്നു. 500 കോടി യൂറോ വരെ മൂല്യമുള്ളതാണ് ഈ രംഗത്തെ മൊത്തം വിപണി എന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം കുഞ്ഞുങ്ങൾക്ക് യുഎസിൽ അഞ്ചു ലക്ഷം രൂപ മുതൽ 80 ലക്ഷം രൂപ വരെ ഈടാക്കുന്നത്.

ആയിരം ദളങ്ങളുള്ള താമര

Author
Sub-Editor

Sabira Muhammed

No description...

You May Also Like