ഭക്ഷണത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടത് ഭാഗം-6

ഇതെല്ലാം അലോപ്പതി പാടേ നിഷേധിക്കാറുണ്ട്..

4.ദഹിക്കാൻ എളുപ്പമുള്ളത് 

 ഭക്ഷണം ദഹിക്കാൻ എളുപ്പമുള്ളവയാണ് നമ്മുടെ ശരീരത്തിന്റെ പ്രകൃതത്തിന് ഏറ്റവും അനുയോജ്യം. ദഹിക്കാൻ താമസമുള്ള ഭക്ഷണങ്ങൾ പല തരത്തിൽ അസുഖങ്ങൾ ഉണ്ടാക്കും. 

ഇതെല്ലാം അലോപ്പതി പാടേ നിഷേധിക്കാറുണ്ട്.ഫാദർ  ഓഫ്  മെഡിസിൻ  എന്ന്‌ അലോപ്പതി വാഴ്ത്തിപ്പാടുന്ന ഹിപ്പോക്രറ്റ്‌സ്  പറഞ്ഞിട്ടുള്ള വാചകങ്ങളിൽ നിന്നാണ് നമ്മൾ ഡിസ്‌കസ്  ചെയ്തുതുടങ്ങിയത്.

നാം കഴിക്കുന്നവ അത്ര പ്രധാനപ്പെട്ടതാണ്. ദഹിക്കാൻ സമയമെടുക്കുന്ന എല്ലാ നോൺവെജ്  ഐറ്റംസ്  ഉം യൂറിക്  ആസിഡ്  റിലീസ്  ചെയ്യുന്നുണ്ട്. അത് ശരീരത്തിന് ഹാനികരമാണെന്ന് ഞാൻ പറയാതെ നിങ്ങൾക്കറിയാമല്ലോ !!!

എല്ലാ പച്ചക്കറികളും പഴങ്ങളും പെട്ടെന്ന് ദഹിക്കുന്നു  എന്നാൽ പചനത്തിന് കൂടുതൽ സമയം എടുക്കുന്നു. നോൺ  വെജ്  ഐറ്റംസ്  തിരിച്ചും. സസ്യഭുക്കുകളുടെ കുടലിന്റെ നീളം നട്ടെല്ലിന്റെ 12 ഇരട്ടിയുള്ളതു ജൈവശാസ്ത്രപരമായ പ്രത്യേകതയാണത്. മനുഷ്യന്റെയും സഹജമായ പ്രത്യേകത അത്രക്കും നീളമുള്ള കുടൽ എന്നതാണ്. ഓരോ കാലഘട്ടത്തിൽ നാം വളരെ വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടാവാം. എന്നാൽ അവ നമുക്കോ  നമ്മുടെ ആരോഗ്യത്തിനോ  നല്ലതാണോ എന്നതാണ് നമ്മുടെ വിഷയം. 

നമ്മുടെ ആമാശയത്തിലെ ദഹന രസമായ ഹൈഡ്രോക്ളോറിക്  ആസിഡ് 1-11/2 % മാണ്. ഇത് 5-7% വരെ കൂടുതൽ ഉൽപ്പാദിപ്പിച്ചാൽ മാത്രമേ നോൺ  വെജ്  ആയവയെ ദഹിപ്പിക്കാൻ പറ്റൂ. അപ്പോൾ ദഹനേന്ദ്രിയ വ്യവസ്ഥയുടെ load എന്താവും?? 

അരിപോലെയുള്ള,കാർബോഹൈഡ്രേറ്റ് ദഹനപചന പ്രക്രിയക്ക്  3മണിക്കൂർ, ധാന്യങ്ങൾ  4മണിക്കൂർ,ഗോതമ്പ് ദഹിക്കാൻ 6 മണിക്കൂർ, എല്ലാ പച്ചക്കറികൾക്ക് 2മണിക്കൂർ, ഫ്രൂട്ട്സ്  11/2മണിക്കൂർ, ഇറച്ചി, മുട്ട, മീൻ തുടങ്ങിയവക്ക് 72മണിക്കൂർ എന്നിങ്ങനെയാണ് നമ്മുടെ സംവിധാന വ്യവസ്ഥ. 

നെല്ലിക്കയാണോ,മാംസാഹാരമാണോ ആ വ്യവസ്ഥക്ക് ലോഡ്  ആവുക?? നിങ്ങൾ തന്നെ ചിന്തിച്ചു തീരുമാനിച്ചോളൂ. 

എന്നാൽ മാംസഭുക്കുകൾക്ക് ജന്മനാ നട്ടെല്ലിന്റെ മൂന്നിരട്ടി നീളമേ കുടലിനുള്ളൂ.  ദഹന പചന പ്രക്രിയകൾക്ക്  ശേഷം മാലിന്യങ്ങൾ വേഗം  പുറംന്തള്ളാനാണ് ആ സംവിധാനം. എന്നാൽ മനുഷ്യന്റെ കുടലിന്റെ സംവിധാനം നാരുകളെയൊക്കെ പതുക്കെ ദഹിപ്പിക്കാൻ തക്കവണ്ണമാണ്. മാംസഭുക്കുകൾ ചവക്കുന്നില്ല. അവർ ആഹാരം വിഴുങ്ങാറാണ് പതിവ്.എന്നാൽ സസ്യാഹാരികൾ വായിൽ നിന്നുതന്നെ ചവച്ചരച്ചു തുടങ്ങണം, അവിടെ നിന്നുതന്നെ അവരുടെ ദഹനപ്രക്രിയ ആരംഭിക്കുന്നുണ്ട്. 

നാം കഴിക്കുന്ന ഭക്ഷണം 15-18 മണിക്കൂറുകൾക്ക് - ഈ പ്രക്രിയകൾക്കു  ശേഷമാണ് വിസർജ്ജ്യ വസ്തുക്കൾ രൂപാന്തരപ്പെടുന്നതും  പുറംന്തള്ളപ്പെടുന്നതും. 

ദഹനം, പചനം, ആഗിരണം ചെയ്യൽ, നല്ലതും ചീത്തയും വേർതിരിക്കൽ, അവയുടെ  പുറംന്തള്ളൽ എന്നിങ്ങനെ വിവിധങ്ങളായ പ്രവൃത്തികളിലൂടെ  ഭക്ഷണത്തിനു കടന്നു പോവേണ്ടതായുണ്ട്... 

ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ അവയിലെ കലോറിയും, പോഷകവും ആണ് ഡയറ്റീഷ്യന്റെ ശ്രദ്ധയിൽ ഏറ്റവുമധികം. എന്നാൽ ദഹന-പചന സമയം വളരെ പ്രാധാന്യമുള്ളതാണ് എന്ന്‌ മനസ്സിലായല്ലോ !!!

നമ്മുടെ പുതുവർഷ തീരുമാനങ്ങളിൽ നല്ല ആഹാരം ഉൾക്കൊള്ളാനുള്ള ഒരു തീരുമാനം കൂടി കൂട്ടിച്ചേർക്കുമല്ലോ നിങ്ങളെല്ലാവരും.ആരോഗ്യപൂർണ്ണമായ ഒരു പുതുവർഷം ആശംസിച്ചുകൊണ്ട്..... 


ഈ ആഹാരം എനിക്ക് യോജിക്കുമോ? ഭാഗം-5                                                 

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like