മണവാട്ടിയായി തട്ടമിട്ട് റൈസ് കുക്കർ; നാല് ദിവസത്തിന് ശേഷം വിവാഹമോചനം തേടി യുവാവ്

വെള്ള വിവാഹ വസ്ത്രമണിഞ്ഞ ഖോയ്റുലിനൊപ്പം തട്ടമിട്ടാണ് റൈസ് കുക്കർ ചടങ്ങിനെത്തിയത്

റൈസ് കുക്കറിനെ വിവാഹം ചെയ്ത ഇൻഡോനേഷ്യൻ യുവാവ്. ഈ വിവാഹം ഇതിനോടകം തന്നെ വാർത്തകളിൽ ഇടം നേടി കഴിഞ്ഞു. നിയമാനുസൃതമായി തന്നെയായിരുന്നു ഖോയ്റുൽ അനാം എന്ന യുവാവിന്റേയും റൈസ് കുക്കറിന്റെയും വിവാഹം. തൻ്റെ വിവാഹ വിശേഷം ഖോയ്റുൽ അനാം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.  


വെള്ള വിവാഹ വസ്ത്രമണിഞ്ഞ ഖോയ്റുലിനൊപ്പം തട്ടമിട്ടാണ് റൈസ് കുക്കർ ചടങ്ങിനെത്തിയത്. നിക്കാഹും ഒപ്പിടലുമൊക്കെ ഖോയ്റുൽ അനാം പങ്കുവെച്ച ചിത്രങ്ങളിലുണ്ട്. റൈസ് കുക്കറിനെ വിവാഹം ചെയ്തതെത് നല്ല പാചകക്കാരി ആയതിനാലാണ് എന്ന് പ്രാദേശിക ചാനലിനു ഇയാൾ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 


എന്നാൽ, നാല് ദിവസങ്ങൾക്കു ശേഷം നിയമം അനുസരിച്ച് തന്നെ ഇയാൾ റൈസ് കുക്കറിനെ വിവാഹമോചനം നടത്താൻ തീരുമാനിച്ചു. തൻ്റെ ‘ഭാര്യക്ക്’ അരി മാത്രമേ പാചകം ചെയ്യാനാവൂ എന്ന് മനസ്സിലാക്കിയതോടെയാണ് ഇയാൾ വിവാഹമോചനം തേടിയത്. ടിക്‌ടോക്ക് കണ്ടൻ്റ് ക്രിയേറ്റർ കൂടിയായ ഖൊയ്റുൽ ജനശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരം ഒരു പ്രവൃത്തി നടത്തിയതെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.

കാഴ്ച്ചക്കാരിൽ ആകാംഷ നിറച്ച് മഞ്ഞ ആമ

Author
Sub-Editor

Sabira Muhammed

No description...

You May Also Like