പത്താംനിലയിൽ നിന്നും ഒൻപതാം നിലയിലേക്ക് മകനെ ബെഡ്ഷീറ്റിൽ കെട്ടിയിറക്കി അമ്മ

അമ്മയുടെ നടപടിയ്‌ക്കെതിരെ വിമർശനം ഉയരുന്നു 

ണ്ഡിഗഡ്: പത്താംനിലയിലെ ബാൽക്കണിയിൽ നിന്നും ഒൻപതാം നിലയിലേക്ക് വീണ തുണിയെടുക്കാൻ മകനെ ബെഡ്ഷീറ്റിൽ കെട്ടിയിറക്കി അമ്മ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സമീപത്തെ കെട്ടിയത്തിൽ നിന്നും എടുത്ത ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. അമ്മയുടെ നടപടിയ്‌ക്കെതിരെ വലിയ രീതിയിലെ വിമർശനമാണ് ഉയരുന്നത്.

ബെഡ്ഷീറ്റ് കൊണ്ട് കെട്ടി മകനെ താഴിയിറക്കുന്നതും, തുണി എടുത്ത ശേഷം മുകളിലെ നിലയിലേക്ക് വലിച്ചു കയറ്റുന്നതും ദൃശ്യത്തിൽ കാണാം. താഴത്തെ നിലയിൽ വീണ തുണി എടുക്കുന്നതിനാണ് അമ്മ ഇങ്ങനെ ചെയ്തതെന്ന് സമീപവാസികൾ പറയുന്നു. സെക്ടർ 82ലെ സൊസൈറ്റിയിലെ ഫ്‌ലാറ്റിലാണ് സംഭവം നടന്നത്. ജീവിതത്തിനും മരണത്തിനുമിടയിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയെയാണ് വീഡിയോയിൽ കാണാനാകുന്നത്.

വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വീട്ടുകാരും പ്രതികരണവുമായി എത്തി. എല്ലാവരും ഒരുദിവസം മരിക്കണം എന്നാണ് ബെഡ്ഷീട്ടിൽ തൂങ്ങിയിറങ്ങിയ കുട്ടി പ്രതികരിച്ചത്. തനിക്ക് ഭയമില്ലായിരുന്നുവെന്നും കുട്ടി പറഞ്ഞു. അതേസയമം ഇത്തരത്തിൽ ചെയ്തതിന് അമ്മ എല്ലാവരോടും ക്ഷമ ചോദിച്ചു. ആരാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞു.

പിടിയിലായ റിൻസിന സമാന കേസുകളിൽ പ്രതി

Author
Sub-Editor

NAYANA VINEETH

No description...

You May Also Like