ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം.

10 ദിവസം 420 പരിശോധന;

49 കേസ്, 3,91,000 രൂപ പിഴ


ശബരിമലശബരിമലയിലെ

 വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും

 വിവിധ സ്‌ക്വാഡുകൾ പത്തു

 ദിവസത്തിനിടെനടത്തിയത് 420 പരിശോധന.

 സന്നിധാനംപമ്പനിലയ്ക്കൽ

 എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ

 49 കേസ് രജിസ്റ്റർചെയ്ത് 3.91 ലക്ഷം രൂപ

 പിഴ ചുമത്തി.

തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും

 ശുചിത്വവും സുരക്ഷിതവുമായ

 ഭക്ഷ്യവസ്തുക്കളാണ്

 ലഭ്യമാക്കുന്നതെന്ന്ഉറപ്പാക്കാനും അമിത

 വില ഈടാക്കുന്നത് തടയാനുമായി ശബരിമല

 അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോഅരുൺ

 എസ്നായരുടെ നേതൃത്വത്തിൽ മൂന്നു ഡ്യൂട്ടി

 മജിസ്‌ട്രേറ്റുമാർ വിവിധ സ്‌ക്വാഡുകളായാണ്

 പരിശോധനഊർജ്ജിതമാക്കിയിരിക്കുന്നത്.  

സന്നിധാനത്ത് 187 കടകളിലും

 ഹോട്ടലുകളിലും പരിശോധന നടന്നു.

 അളവിലും തൂക്കത്തിലും ക്രമക്കേട്അധിക

 വിലഈടാക്കൽനിയമാനുസൃത

 രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഭക്ഷണ

 പായ്ക്കറ്റുകൾ വിൽക്കുക എന്നീ കുറ്റങ്ങൾക്ക് 

14 കേസുകളിലായി 1,35,000 രൂപ പിഴ

 ചുമത്തിപമ്പയിൽ 88 പരിശോധന നടത്തു

18 കേസുകളിലായി 106,000 രൂപ പിഴചുമത്തി.

 നിലയ്ക്കലിൽ നടന്ന 145

 പരിശോധനകളിലായി 17 കേസെടുത്തു

1,50,000 രൂപ പിഴ ഈടാക്കി.

ഹോട്ടലുകളിലെയും കടകളിലെയും ശുചിത്വം

 ഉറപ്പാക്കുകഗുണനിലവാരമുള്ള ഭക്ഷണം

 കൃത്യമായ അളവിലും

 തൂക്കത്തിലുംതീർഥാടർക്ക് ലഭ്യമാക്കുക

അമിത വില ഈടാക്കുന്നത് തടയുക എന്നിവ

 ലക്ഷ്യമിട്ട് പരിശോധന

 വ്യാപകമാക്കിയതായുംവരുംദിവസങ്ങളിലും

 തുടരുമെന്നും ശബരിമല അഡീഷണൽ ജില്ലാ

 മജിസ്‌ട്രേറ്റ് ഡോഅരുൺ എസ്നായർ

 പറഞ്ഞുഭക്ഷ്യസുരക്ഷാ വകുപ്പ്,

 ആരോഗ്യവകുപ്പ്മലിനീകരണ നിയന്ത്രണ

 ബോർഡ്ലീഗൽ മെട്രോളജി എന്നീ

 വകുപ്പുകളുടെപരിശോധനയും ശക്തമാണ്.

ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്

 ഡോഅരുൺ എസ്നായർഡ്യൂട്ടി

 മജിസ്‌ട്രേറ്റായ ഡെപ്യൂട്ടി കളക്ടർ

 .വിജയൻഎക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്

 പി.കെദിനേശ്ആരോഗ്യവകുപ്പ് ജീവനക്കാർ

 എന്നിവർ സന്നിധാനത്തെപരിശോധനകൾക്ക്

 നേതൃത്വം നൽകി.



ശബരിമല ക്ഷേത്ര സമയം (03.12.2024)


രാവിലെ  3.00 - ഉച്ചയ്ക്ക് 1.00

വൈകുന്നേരം 3.00 - രാത്രി 11.00


പൂജാ സമയം


നെയ്യഭിഷേകംരാവിലെ 3.30 മുതൽ

ഉഷഃപൂജരാവിലെ 7.30

ഉച്ചപൂജ- 12.30

ദീപാരാധന-വൈകിട്ട് 6.30

അത്താഴപൂജ-രാത്രി 9.30


രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട

 അടയ്ക്കും.




ഇമചിമ്മാതെ സുരക്ഷയൊരുക്കി

 ദ്രുതകർമസേന


സന്നിധാനത്ത് സുരക്ഷയൊരുക്കി 125

 ആർ..എഫ് സേനാംഗങ്ങൾ


ശബരിമലമഴയും വെയിലും മഞ്ഞുമൊന്നും

 കൂസാതെ സന്നിധാനത്ത് തീർഥാടകർക്ക്

 സുരക്ഷയൊരുക്കി 24

 മണിക്കൂറുംജാഗരൂകരാണ് ദ്രുതകർമസേന 

(ആർ..എഫ്). കേന്ദ്ര റിസർവ് പൊലീസ്

 സേനയുടെ ഭാഗമായ

 ആർ..എഫിന്റെഡിപ്ലോയ്‌മെന്റ് കമാൻഡന്റ്

 ജിവിജയന്റെ നേതൃത്വത്തിൽ 105-ാം

 ബറ്റാലിയനിലെ 125 സേനാംഗങ്ങളാണ്

 ശബരിമലയ്ക്ക്സുരക്ഷയൊരുക്കുന്നത്.

സന്നിധാനംസോപാനംചുറ്റുവട്ടംനടപ്പന്തൽ

 തുടങ്ങി സന്നിധാനത്തെ എല്ലാ ഭാഗങ്ങളിലും

 ആയുധധാരികളായആർ..എഫ്ഭടന്മാർ

 കാവലിനുണ്ട്ഒരേ സമയം 40

 സേനാംഗങ്ങളാണ് സുരക്ഷാജോലിയിലുള്ളത്.

 എട്ടു മണിക്കൂറാറുള്ളമൂന്നു ഷിഫ്റ്റുകളായാണ്

 പ്രവർത്തനംസന്നിധാനത്തിനും

 പതിനെട്ടാംപടിക്കും സമീപം രണ്ടു നിരീക്ഷണ

 ടവറുകളുംപതിനെട്ടാംപടിക്കു സമീപം

 സുരക്ഷാവേലിയും(ഡിഫെൻസ് മോർച്ച)

 സ്ഥാപിച്ചിട്ടുണ്ട്തിക്കുംതിരക്കും

 മൂലമുള്ളഅനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനും

 അടിയന്തരസാഹചര്യങ്ങളെ നേരിടാനും

 പരിശീലനം നേടിയ

 ആർ..എഫിന്റെപ്രത്യേകസംഘവും

 സന്നിധാനത്തുണ്ട്

എതുസാഹചര്യത്തെയും നേരിട്ട്

 തീർഥാടകർക്കും ക്ഷേത്രത്തിനും

 സുരക്ഷയൊരുക്കാൻ ആർ.പി.എഫ്.

 സജ്ജമാണെന്ന്ഡിപ്ലോയ്‌മെന്റ് കമാൻഡന്റ് 

ജിവിജയൻ പറഞ്ഞു. 2008 മുതൽ

 സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത് ജി.

 വിജയന്റെനേതൃത്വത്തിലാണ്.

 മണ്ഡല-മകരവിളക്കു കാലം മുഴുവൻ

 ആർ..എഫ്സുരക്ഷയിലാണ് സന്നിധാനം.

Author
Citizen Journalist

Goutham Krishna

No description...

You May Also Like