ഉപാധികളോടെ ലോക്ക്ഡൗണ്‍ കേരളത്തിൽ പിന്‍വലിക്കാം എന്ന് ആരോഗ്യവിദഗ്ധര്‍

ആരാധനാലയങ്ങളിലും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും  തുടരും. ഇത്തരം നിയന്ത്രണങ്ങള്‍  ജൂണ്‍ മാസം മുഴുവനും തുടരാനാണ് സാധ്യത.

ലോക്ക്ഡൗണ്‍ ഇനിയും കേരളത്തില്‍  നീട്ടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധര്‍. കോവിഡ് വ്യാപനം കുറയുന്നതിനാൽ ഉപാധികളോടെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയാണ് ഉത്തമമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 

ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി പിന്നീട് താഴേക്കുവരുന്നതാണ് ഒരു പകര്‍ച്ചവ്യാധിയുടെ തരംഗം. ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നതാണ് രോഗവ്യാപനത്തിന്റെ ഏറ്റവും മൂര്‍ധന്യാവസ്ഥ. ഈ ഘട്ടം കേരളം പിന്നിട്ടു എന്നാണ് വിദഗ്ധര്‍ പറയുന്നത്.  

കേരളത്തില്‍ ഏപ്രില്‍ 28 നാണ് കോവിഡ് വ്യാപനം അതിന്റെ തീവ്രതയിലെത്തിയത്.  പിന്നീട്  ക്രമാതീതമായി രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ മേയ് 12 നാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് കര്‍വ് പതുക്കെ താഴാന്‍ തുടങ്ങി. നിലവില്‍ കര്‍വ് താഴ്ന്നു തന്നെയാണ് നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ സമ്പൂർണ അടച്ചുപൂട്ടല്‍ നയത്തില്‍ ഇളവ് ആകാമെന്നാണ് വിലയിരുത്തല്‍. 

കേരളത്തില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പതിന് അവസാനിച്ചേക്കും. ഇനിയും ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ ജനജീവിതം കൂടുതല്‍ ദുസഹമാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്   ജൂണ്‍ ഒന്‍പത് ആകുമ്പോഴേക്കും പത്തിലേക്ക് താഴ്ത്താമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പതിന് പിന്‍വലിച്ചാലും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കും. സിനിമാ തിയറ്ററുകള്‍, മദ്യവില്‍പ്പന ശാലകള്‍ എന്നിവ ഉടന്‍ തുറക്കില്ല. ടര്‍ഫുകള്‍, മൈതാനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ആരാധനാലയങ്ങളിലും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും  തുടരും. ഇത്തരം നിയന്ത്രണങ്ങള്‍  ജൂണ്‍ മാസം മുഴുവനും തുടരാനാണ് സാധ്യത.

തദ്ദേശ സ്വയംഭരണ സ്ഥാപനം മുന്‍കൈ എടുത്ത് നിർമ്മിച്ച രാജ്യത്തെ ആദ്യ കോവിഡ് ആശുപത്രി കൊച്ചിയിൽ.

Author
Sub-Editor

Sabira Muhammed

No description...

You May Also Like