നൈജീരിയയിൽ മുന്നൂറോളം കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം. കുരുന്നുകളെ ബന്ദികളാക്കുന്നത് മനുഷ്യത്വരഹിതം : കാതോലിക്കാ ബാവാ.
- Posted on November 24, 2025
- News
- By Goutham prakash
- 132 Views
സി.ഡി. സുനീഷ്.
നൈജീരിയയിലെ ക്രിസ്ത്യൻ സ്ക്കൂളിൽ അതിക്രമിച്ച് കടന്ന് മുന്നൂറോളം കുട്ടികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയ സംഭവം ലോകമനസാക്ഷിയോടുള്ള വെല്ലുവിളിയാണെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. അറിവിന്റെ അക്ഷരമുറ്റത്ത് നിന്നാണ് കുട്ടികളെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. വർഗീയതയുടെയും, മതവെറിയുടെയും അസമാധാനത്തിലേക്ക് നിഷ്കളങ്കരായ കുരുന്നുകളെ വലിച്ചിടുന്നത് ക്രൂരമാണ്. കുട്ടികളുടെ മോചനത്തിന് ലോകനേതാക്കൾ ഇടപെടണം. നൈജീരിയയിൽ ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള ആക്രമണ പരമ്പരകൾ വർധിക്കുന്നതിൽ ആശങ്കരേഖപ്പെടുത്തുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ സിഡ്നിയിൽ പ്രതികരിച്ചു.
