മനുഷ്യനെ പോലെ സംസാരിക്കുന്ന പക്ഷികളുടെ അപ്പൂർവ്വ കാഴ്ച
- Posted on October 16, 2021
- Kouthukam
- By JAIMOL KURIAKOSE
- 275 Views
മൈസൂർ അവധൂതദത്ത പീഠത്തിൽ എത്തിയാൽ മനുഷ്യനെ പോലെ സംസാരിക്കുന്ന 2000 പക്ഷികളുടെ കൗതുകം നിറഞ്ഞ കാഴ്ച്ച കാണാം
മൈസൂർ അവധൂതദത്ത പീഠത്തിൽ എത്തിയാൽ കൗതുകം നിറഞ്ഞ ഒരു കാഴ്ച്ച കാണാം. ഗിന്നസ് ബുക്കിൽ വരെ ഇടം നേടി, മനുഷ്യനെ പോലെ സംസാരിക്കുന്ന 2000 പക്ഷികളുടെ അപ്പൂർവ്വ കാഴ്ച .
ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമി ആണ് ഗുരുവനം സ്ഥാപിച്ചത്. കുട്ടിക്കാലം മുതൽ പക്ഷികളോടുള്ള ഇഷ്ട്ടമാണ് ഇങ്ങനെ ഒരു സംരഭം ആരംഭിക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒന്നര ഏക്കറിൽ രണ്ടായിരത്തോളം പക്ഷികളാണ് ഇവിടെ ഉള്ളത്.
ഓരോ പക്ഷിക്കും വളരെ ശ്രദ്ധയോടും വാത്സല്യത്തോടെയുമാണ് പോഷകാംശമുള്ള പഴങ്ങൾ ഭക്ഷണമായി നൽകുന്നത്. ഉച്ചക്ക് 12 മണിക്ക് ശേഷം ജൈവ പച്ചക്കറികളും വ്യത്യസ്ത ഇനം വിത്തുകളും നൽകും. ഉറക്കത്തിന് മുൻപായി പതിവ് സവാരി. എല്ലാ ദിവസവും സ്വാമിജിയുമായി ആശയ വിനിമയം, ഇങ്ങനെയാണ് ഗുരുവനയിലെ പക്ഷികളുടെ ദിനചര്യകൾ.
പരിക്കേറ്റവയും രോഗികളുമായ പക്ഷികളെ ശുശ്രുഷിക്കാൻ വേണ്ടി തീവ്ര പരിചരണ വിഭാഗം, ഡി എൻ എ ടെസ്റ്റിംഗ് ലാബ്, വിദഗ്ദ്ധരായ ഡോക്ടർമാർ, ആധുനിക രീതിയിലുള്ള ലാബ് സൗകര്യം എന്നിവയും സജ്ജമാണ്.
2016 ൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഈ പക്ഷി സങ്കേതം കാണാൻ എത്തിയിരുന്നു. മനുഷ്യനെ പോലെ സംസാരിക്കുന്ന ഇവിടുത്തെ പക്ഷികളിൽ ഏറ്റവും പ്രായം കൂടിയ പക്ഷിയാണ് 'കലി'. 9 വയസ്സ് പ്രായമുള്ള കലി എല്ലാ ദിവസവും ഏകദേശം നാൽപ്പത് വാക്കുകൾ സംസാരിക്കും.
ഗിന്നസ് ബുക്കിൽ വരെ ഇടം നേടിയ ഇവരെ കാണാൻ ദിവസേന നൂറുകണക്കിന് പക്ഷി പ്രേമികളാണ് ഗുരുവനയിൽ എത്തുന്നത്. ഇവിടേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.