റോബിൻ വടക്കുംചേരിയുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തന്റെ മകനെ സ്കൂളിൽ ചേർക്കുമ്പോൾ പിതാവിന്റെ പേര് ചേർക്കാൻ വിവാഹം അനിവാര്യമാണെന്ന് ആവിശ്യപ്പെട്ടാണ് പെൺകുട്ടി ഹർജി നൽകിയത്

കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിയുടേയും ഇരയുടേയും ഹർജി സുപ്രീംകോടതി തള്ളി. പരാതിക്കാരിയെ വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികളെ കേരളം  എതിർത്തിരുന്നു.

കേസിലെ ഇരയെ വിവാഹം കഴിക്കാൻ കുറച്ചു നാളത്തേക്ക് ജാമ്യം അനുവദിക്കണമെന്ന റോബിൻ വടക്കും ചേരിയും. വിവാഹത്തിനായി പ്രതിക്ക് രണ്ടുമാസ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ഇരയാക്കപ്പെട്ട പെൺകുട്ടിയും ഹർജി ഫയൽ ചെയ്തിരുന്നു.

തന്റെ മകനെ സ്കൂളിൽ ചേർക്കുമ്പോൾ പിതാവിന്റെ പേര് ചേർക്കാൻ വിവാഹം അനിവാര്യമാണെന്ന് ആവിശ്യപ്പെട്ടാണ് പെൺകുട്ടി ഹർജി നൽകിയത്.വിവാഹം കഴിക്കണമെന്ന ആവിശ്യം നിഷേധിക്കാതെയാണ് കോടതി ജാമ്യത്തെ എതിർത്തത്. ജാമ്യ ഹർജിക്കായി ഇരുവർക്കും ഹൈ കോടതിയ സമീപിക്കാനുള്ള സാധ്യതയും സുപ്രീം കോടതി ചൂണ്ടികാട്ടി.

അപൂർവ്വ സസ്യങ്ങളുടെ തോഴനായ സലീം പിച്ചന് നാട്ടു ശാസ്ത്ര പുരസ്കാരം

Author
Citizen journalist

Krishnapriya G

No description...

You May Also Like