ചായയും ആയുസും തമ്മിൽ ബന്ധമുണ്ടോ??

പതിവായി ചായ കുടിക്കുന്നവരിൽ മരണത്തിനു കാരണമാകുന്ന ഹൃദ്രോഗങ്ങൾ ഉൾപ്പടെയുള്ള പലരോഗങ്ങൾക്കുമുള്ള സാധ്യത കുറവാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

അൽപം കൗതുകമുണർത്തുന്ന പഠനമാണ് ചായയും ആയുസും തമ്മിലുള്ള ബന്ധം.ചൂട് ചായ കുടിച്ചു കൊണ്ടാണ് നമ്മൾ പലരും പ്രഭാതത്തെ വരവേൽക്കുന്നത്.ശരീരത്തിനും മനസ്സിനും ഒരേപോലെ ഉണർവ് കിട്ടാനും ചായ സഹായിക്കുന്നു. ദിവസവും 3ഉം 4ഉം  അതിൽ കൂടുതലും ചായ കുടിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. ചായയെ കുറിച്ചുള്ള പഠനങ്ങളിൽ ചായ ശരീരത്തിന് നല്ലതാണെന്നും ദോശമാണെന്നുമൊക്കെ പല വാധങ്ങളും ഉണ്ട്.

ചായയുടെ  മികച്ച ഒരു ഗുണം എന്ന പേരിൽ ഏറ്റവും പുതിയൊരു പഠന റിപ്പോർട്ട്‌ ഇപ്പോൾ വന്നിട്ടുണ്ട്."യൂറോപ്യൻ ജേർണൽ ഓഫ് പ്രിവേൻറ്റീവ് കാർഡിയോളജി "എന്ന പ്രസിദ്ധീകരണത്തിൽ ആണ് ചൈനയിൽ നിന്നുള്ള ഗവേഷനസംഗം നടത്തിയ പഠന റിപ്പോർട്ടിനെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.പതിവായി ചായ കുടിക്കുന്നവരിൽ മരണത്തിനു കാരണമാകുന്ന ഹൃദ്രോഗങ്ങൾ ഉൾപ്പടെയുള്ള പലരോഗങ്ങൾക്കുമുള്ള സാധ്യത കുറവാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.അതിനാൽ തന്നെ ആയുസിന്റെ കാര്യത്തിൽ പരോക്ഷമായൊരു  ബന്ധം ചായക്ക് ഉണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്.

ഒരു ലക്ഷം ആളുകളെ ഉൾപ്പെടുത്തിയാണ് ഗവേഷകർ  ഈ പഠനം  നടത്തിയത്.ഹൃദയഘാതം,പക്ഷാഘാതം,ക്യാൻസർ തുടങ്ങിയ രോഗവസ്ഥകലൊന്നുമില്ലാത്ത  ആളുകളെയാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തത്.ഇതിൽ 50കാരായ ആളുകളുടെ കൂട്ടമെടുക്കുകയാണെങ്കിൽ, പതിവായി ചായ കുടിക്കാത്തവർക്ക് ഹൃദയ സമ്പന്നമായ അസുഖങ്ങളും, പക്ഷാഘാതങ്ങളും നേരത്തെ പിടിപെടുന്നതായി കണ്ടെന്ന് ഗവേഷകൾ അഭിപ്രായപ്പെടുന്നു.എന്നാൽ പതിവായി ചായ കുടിക്കുന്നവരിൽ മറുവിഭാഗത്തെ അപേക്ഷിച്ച് ഈ സാധ്യതകൾ എല്ലാം 20%കുറവാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.ചായകളിൽ തന്നെ ഏറ്റവും മികച്ചത് ഗ്രീൻ ടീ ആണെന്നും പഠനം ഓർമിപ്പിക്കുന്നു. ഗ്രീൻ ടീ ക്ക് പിന്നാലെ ബ്ലാക്ക് ടീയും ഇടംപിടിച്ചിരിക്കുന്നു.

കടപ്പാട് -മലയാളം എക്സ്പ്രസ്സ്‌.കൊവാക്‌സിൻ ഒന്നാം ഘട്ട പരീക്ഷണത്തിൽ വോളന്റിയർമാരുടെ പ്രതിരോധശേഷി വർധിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നു.

https://enmalayalam.com/news/ptIL99C5

Author
No Image

Naziya K N

No description...

You May Also Like