വിശാൽ നായകനാകുന്ന ആക്ഷൻ ത്രില്ലര്‍ ചിത്രം 'എനിമി' യുടെ ട്രൈലർ പുറത്ത്

ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് 1.42 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ  ട്രൈലർ

വിശാല്‍, ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'എനിമി'യുടെ  ട്രൈലർ പുറത്തെത്തി. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് 1.42 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ  ട്രൈലർ.

പ്രകാശ് രാജ്, തമ്പി രാമയ്യ, കരുണാകരന്‍, മൃണാലിനീ ദേവി, മംമ്ത മോഹന്‍ദാസും എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് വിനോദ്‍കുമാറാണ് നിര്‍മ്മാണം. തമന്‍ എസ് ആണ് എനിമിയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലസംഗീതം സാം സി എസ്. 

ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍, സംഭാഷണം ഷാന്‍ കറുപ്പുസാമി, തിരക്കഥ ആനന്ദ് ശങ്കര്‍, ഷാന്‍ കറുപ്പുസാമി, എസ് രാമകൃഷ്‍ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ടി രാമലിംഗം, എഡിറ്റിംദ് റെയ്മണ്ട് ഡെറിക് ക്രാസ്റ്റ, നൃത്തസംവിധാനം ബൃന്ദ, സതീഷ് കൃഷ്‍ണന്‍, ആക്ഷന്‍ ഡയറക്ടര്‍ രവി വര്‍മ്മ. ദീപാവലി റിലീസ് ആണ് ചിത്രം എന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ധമാക്ക

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like