എറിഞ്ഞൊതുക്കി ഇന്ത്യ!
- Posted on August 05, 2021
- Sports
- By Abhinand Babu
- 337 Views
പ്ലെയിൻ ഇലവനിൽ വമ്പൻ മാറ്റങ്ങൾ ആയി വന്ന ഇന്ത്യ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു

പകരം ചോദിക്കാൻ ഇറങ്ങിയ ഇംഗ്ലണ്ടിനെ തകർത്തു തരിപ്പണമാക്കി ഇന്ത്യൻ പേസർമാർ. പ്ലെയിൻ ഇലവനിൽ വമ്പൻ മാറ്റങ്ങൾ ആയി വന്ന ഇന്ത്യ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. വിക്കറ്റുകൾ വാരിയെടുത്ത് ആണ് ഇന്ത്യൻ ബൗളർമാരുടെ തുടക്കം.
നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷാമിയും രണ്ട് വിക്കറ്റ് എടുത്താ ശർദുൽ താക്കൂറും ചേർന്നാണ് ഇംഗ്ലണ്ടിനെ ഏറിഞ്ഞിട്ടത്. 64 റൺസ് എടുത്ത ക്യാപ്റ്റൻ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന് വേണ്ടി ഉയർന്ന സ്കോർ എടുത്തത്.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 21 റൺസ് എന്ന നിലയിലാണ് രോഹിത് ശർമയും കെ രാഹുൽ ഒൻപതു റൺസ് വീതമെടുത്ത് ഗ്രീസിൽ തുടരുന്നു.