ലോകത്ത് കോവിഡ് മരണം ; മൂന്നിരട്ടി വർധന എന്ന് ശാസ്ത്രലോകം
ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചതു മുതല്‍ 18 ദശലക്ഷംപേര്‍ മരിച്ചതായാണ് വിവരം

ലോകാരോഗ്യ സംഘടന ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചതു മുതല്‍ 18 ദശലക്ഷംപേര്‍ മരിച്ചതായാണ് വിവരം. ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് ഇത്.യുഎസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ കൊറോണ വിദഗ്ധസംഘം 191 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
വൈറസ് മൂലവും അണുബാധമൂലവും മരണം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഹൃദ്രോഗമോ ശ്വാസകോശ രോഗമോ പോലുള്ള രോഗാവസ്ഥകളെ വൈറസ് ബാധ വഷളാക്കാം. ഇത് മരണത്തിലേക്ക് നയിക്കുന്നു.സ് ഗവേഷകര്‍ വിവിധ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, വേള്‍ഡ് മോര്‍ട്ടാലിറ്റി ഡാറ്റാബേസ്, ഹ്യൂമന്‍ മോര്‍ട്ടാലിറ്റി ഡാറ്റാബേസ്, യൂറോപ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് എന്നിവയിലൂടെ ഡാറ്റ ശേഖരിച്ചാണ് പഠനം നടത്തിയത്.