നെല്ലിക്ക ജ്യൂസ് ഇത്ര കേമനായിരുന്നോ?...

നെല്ലിക്ക ജ്യൂസ്-പലതുണ്ട് ഗുണങ്ങൾ !!

വിറ്റാമിന് സി ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് നെല്ലിക്കയിൽ ആണ് .അതിനാൽ  തന്നെ നെല്ലിക്ക  ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഒരുപാട് നല്ലതാണ്.വിറ്റാമിന് സി കൂടുതൽ ഉള്ളതുകൊണ്ട് തന്നെ ചര്മ സൗന്ദര്യത്തിനും  മുടിയുടെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്.

ദിവസവും നെല്ലിക്കയുടെ ജ്യൂസ് കുടിക്കുന്നത് കൊണ്ട്  ഒരുപാട് ഗുണങ്ങൾ ഉണ്ട്.അവ ഏതൊക്കെ ആണെന്ന് നോക്കാം ...

നെല്ലിക്ക ജ്യൂസ് മലബന്ധം ഒഴിവാക്കുന്നു   ,ദിവസവും 30 മില്ലി നെല്ലിക്ക ജ്യൂസ് രണ്ടുനേരം കുടിക്കുകയാണെങ്കിൽ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാവുന്ന നീറ്റലും ഒഴിവാക്കാൻ സാധിക്കുന്നു.സ്ത്രീകളിൽ  ആർത്തവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവം ഒഴിവാക്കാൻ പഴുത്ത പഴം ഉടച്ചതിൽ നെല്ലിക്ക ജ്യൂസ് ചേർത്തു  കഴിച്ചാൽ മതി.ദിവസവും നെല്ലിക്ക ജ്യൂസ് വെറും വയറ്റിൽ കുടിച്ചാൽ വണ്ണം കുറയ്ക്കാൻ കഴിയും.കണ്ണിന്റെ കാഴ്ച വർധിപ്പിക്കാനും നെല്ലിക്ക ജ്യൂസ് അത്യുത്തമമാണ്.നെല്ലിക്ക ജ്യൂസിൽ  തേൻ ചേർത്ത് സേവിച്ചാൽ രക്തം ശുദ്ധീകരിക്കുന്നതിന് ഇത് സഹായിക്കും.നെല്ലിക്ക ജ്യൂസ് ചൂട് സമയത് കുടിക്കുന്നത് ശരീരം തണുപ്പിക്കാനും  സഹായിക്കുന്നു.

കടപ്പാട് :ടൈംസ് കേരള 

Author
No Image

Naziya K N

No description...

You May Also Like