സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണ് സ്വർണവിലയിൽ ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റ വില 4685 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 37480 രൂപയിലെത്തി. ഇന്നലെ സ്വർണവിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 100 രൂപയാണ് ഇന്നലെ കൂടിയത്. 

ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 രൂപയിലെത്തിയിരുന്നു. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണ് സ്വർണവിലയിൽ ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില 35 ഡോളറാണ് ഇന്നലെ വർധിച്ചിരുന്നത്. യുക്രൈനിന് മേൽ അധിനിവേശം നടത്തുമെന്നതിന്റെ ശക്തമായ സൂചന പുറത്ത് വന്നതോടെ നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് മാറിയതാണ് സ്വർണവില കുത്തനെ ഉയരാൻ കാരണം.

സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി, ഗ്രാമിന് 4685 രൂപ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like