ഉണർന്നിരിക്കാൻ വേണ്ടി ഉറങ്ങിയേ തീരൂ

ജീവിതപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ല, മറിച്ച് നാം അനുഭവിക്കുന്ന പ്രശ്‌നങ്ങളെ യാഥാര്‍ഥ്യബോധത്തോടെ അഭിമുഖീകരിക്കാൻ ഉണർന്നിരിക്കേണ്ടത് അത്യാവശ്യമാണ്. ഉറക്കമുള്ള രാത്രികളാണ്  ഉന്മേഷമുള്ള പകലുകളെ നമ്മുക്ക് നൽകുന്നതെന്ന് മറക്കാതിരിക്കുക .

ആരോഗ്യകരമായ ഭാവിക്ക് വേണ്ടി നന്നായി ഉറങ്ങുകതന്നെ വേണം . ഇന്ന് ലോക ഉറക്ക ദിനം , ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നമ്മൾ എല്ലാവരും ബോധവാന്മാരാണെങ്കിലും നമ്മളിൽ പലരും ശെരിക്കൊന്നുറങ്ങാറില്ല എന്നുള്ളതാണ് സത്യം. നല്ല ഉറക്കമാണ് ഒരു വ്യക്തിയുടെ ആരോഗ്യവും ഉന്മേഷവും നിശ്ചയിക്കുന്ന പ്രധാന ഘടകം. 

ജോലി തിരക്കും മാറിയ ജീവിത ശൈലിയുമാണ്  മിക്കപ്പോഴും  നല്ല ഒരുറക്കത്തിന്നു ഭീഷണിയാവുന്നത് . ഇത് മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ് .കാരണം ഇത്  നമ്മെ വിഷാദം ,നിരാശ , മാനസിക സംഘർഷം എന്നിവയിലേക്ക് കൊണ്ടെത്തിക്കും . ഉറക്കത്തിനു വേണ്ടി കൃത്യമായ സമയം നീക്കിവെണ്ടത് അനിവാര്യമാണ് .ഉറക്കക്കുറവുള്ളവര്‍ ചായ, കാപ്പി, പുകവലി തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ഒഴിവാക്കണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസവും ഒരേ സമയത്തുതന്നെ ഉറങ്ങാന്‍ കിടക്കുക.  കിടന്ന് 15 മിനിറ്റു കഴിഞ്ഞും ഉറക്കം വരുന്നില്ലെങ്കില്‍ എഴുന്നേറ്റ് റിലാക്‌സാകാന്‍ സഹായിക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക. അതായത് വായനപോലെയുള്ള കാര്യങ്ങള്‍. തുടര്‍ന്ന് ഉറക്കം തോന്നുമ്പോള്‍ മാത്രം കട്ടിലിലേക്ക് പോവുക. വിശന്നിരിക്കുന്നതോ അമിതമായി വയര്‍ ഒഴിഞ്ഞിരിക്കുന്നതോ ആയ അവസ്ഥ ഉറങ്ങാന്‍ പോവുമ്പോള്‍ ഒഴിവാക്കുക. പുകയില, കഫീന്‍ എന്നിവ ഉറക്കം കുറയ്ക്കും. ഉറക്കത്തിനായി മദ്യം ഒഴിവാക്കുന്നതാണ് നല്ലത്. രാത്രി ഉറക്കം കുറയുന്നവര്‍ പകലുറക്കം ഒഴിവാക്കുക.  ഉറങ്ങാനായി കിടന്നാല്‍ മൊബൈല്‍, ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കുകയെ ചെയ്യരുത് .

ജീവിതപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ല, മറിച്ച് നാം അനുഭവിക്കുന്ന പ്രശ്‌നങ്ങളെ യാഥാര്‍ഥ്യബോധത്തോടെ അഭിമുഖീകരിക്കാൻ ഉണർന്നിരിക്കേണ്ടത് അത്യാവശ്യമാണ്. ഉറക്കമുള്ള രാത്രികളാണ്  ഉന്മേഷമുള്ള പകലുകളെ നമ്മുക്ക് നൽകുന്നതെന്ന് മറക്കാതിരിക്കുക .

വെല്ലുവിളികൾ ഏറ്റെടുക്കാം, 2021 അന്താരാഷ്ട്ര വനിതാ ദിനംAuthor
Sub-Editor

Sabira Muhammed

No description...

You May Also Like