നമ്മളൊന്നോടെ ദേശീയ താളവാദ്യോത്സവം സമാപിച്ചു..
- Posted on July 14, 2025
- News
- By Goutham prakash
- 329 Views

സി.ഡി. സുനീഷ്
താള വാദ്യങ്ങൾ
ജീവിതത്തെ സ്നേഹത്താലും
ഒരുമയാലും ഐക്യപ്പെടുത്തുമെന്ന സന്ദേശം നൽകി, ഇന്ത്യയിലെ പ്രഥമ താള വാദ്യോഝവത്തിന് സമാപനമായി.
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ത്രിദിന ദേശീയ താളവാദ്യോത്സവം നമ്മളൊന്ന് എന്ന പേരിൽ ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സിംഫണിയോടെ അവസാനിച്ചത്. കെ.ടി. മുഹമ്മദ് തിയേറ്ററിൽ നിറഞ്ഞു കവിഞ്ഞ സദസ്സിന് മുമ്പിലാണ് അദ്ദേഹം സിംഫണി അവതരിപ്പിച്ചത്. ചെണ്ടയിൽ മട്ടന്നൂർ ശങ്കരൻകുട്ടിയും മട്ടന്നൂർ ശ്രീരാജും കീബോർഡ് , ഹാർമോണിയവുമായി പ്രകാശ് ഉള്ളിയേരിയും തവിലുമായി കലൈമാമണി ഗുരു തഞ്ചാവൂർ ടി.ആർ.ഗോവിന്ദരാജും ഗഞ്ചിറയുമായി ബി. ശ്രീ സുന്ദർ കുമാറും ഘടവുമായി ഡോ. സുരേഷ് വൈദ്യനാഥനും തബലയുമായി മഹേഷ് മണിയും ബേസ് ഗിറ്റാറുമായി ജാക്സണും ഒപ്പം ചേർന്നു.
ഒരു താള വാദ്യക്കാരൻ അക്കാദമിയുടെ അമരക്കാരനായിരിക്കുമ്പോൾ നടന്ന താളവാദ്യോത്സവം, സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ സ്വപ്നമായിരുന്നു.
പല തരം ഉച്ചനീചത്വങ്ങളും അസമത്വങ്ങളും നിറഞ്ഞ ഇരുൾ കാലത്ത്, അവഗണിക്കപ്പെട്ട അനേകം താള വാദ്യ കലാകാരന്മാർക്കുള്ള ആദരവായി മാറി ഈ ഉത്സവം.
സംസ്കാരിക നഗരിയിലെ പ്രൗഡമായ സദസ്സും ഈ കലാകാരന്മാർക്ക് പ്രോത്സാഹനമായി ഒപ്പം നിന്നു.
സംഗീത നാടക അക്കാദമി താളവാദ്യ കലാകാരന്മാർക്ക് നൽകിയ
പത്മശ്രീയായി താളവാദ്യോഝവം, അക്ഷരാർത്ഥത്തിൽ ഈ കാലത്തിന് നൽകിയ സന്ദേശവും സംഗീത പ്രതിരോധവുമായി മാറി.