ഇന്നും നാളെയുമായി സംസ്ഥാനത്ത് കൊറോണ കൂട്ട പരിശോധന

ജനിതക വക ഭേദം വന്ന കൊറോണ വൈറസ് വ്യാപിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.

രണ്ട് ദിവസങ്ങളിലായി 3 ലക്ഷം പരിശോധനകള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നും നാളെയും കൊറോണ കൂട്ട പരിശോധന. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളിലായി 3 ലക്ഷത്തില്‍ അധികം സാമ്പിളുകളാണ് ശേഖരിച്ചത്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതിലൂടെ രോഗ വ്യാപന തോത് എത്രത്തോളം ഉണ്ടെന്ന മനസിലാക്കാന്‍ സാധിക്കുകയും  ചെയ്തു. ഇന്നും നാളെയുമായി 3 ലക്ഷം സാമ്പിളുകൾ കൂടി പരിശോധിക്കാന്‍ ആണ് തീരുമാനം. പൊതു ജനങ്ങളുമായി ഏറ്റവും അടുത്തു ഇട പഴകുന്നവരില്‍ നിന്നുമാകും സാമ്പിളുകൾ ശേഖരിക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയ‍ര്‍ന്ന് നില്‍ക്കുന്ന ത​ദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളെയും പരിശോധനകള്‍ക്ക് വിധേയരാക്കും. ഇത്തരം പ്രദേശങ്ങളിലുള്ള വീടുകളിലെ എല്ലാവ‍രേയും പരിശോധിക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.

അതേസമയം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അതി തീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനിതക വക ഭേദം വന്ന കൊറോണ വൈറസ് വ്യാപിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ഇതിനായി ജിനോം പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിദിന രോഗ ബാധിതരില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇന്നലെ കേരളത്തിൽ രേഖപ്പെടുത്തിയത്. ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകളും വെന്റിലേറ്റര്‍ സൗകര്യങ്ങളും ഉണ്ടെന്നാണ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും സര്‍ക്കാര്‍ വിലയിരുത്തല്‍.

70 കോടി ഡോസായി കോവാക്‌സിന്‍ ഉല്‍പ്പാദന ശേഷി ഉയര്‍ത്തുമെന്ന് ഭാരത് ബയോടെക്

Author
Sub-Editor

Sabira Muhammed

No description...

You May Also Like