കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനെ കുറിച്ച് ജനങ്ങൾക്ക് സ്വയം തീരുമാനമെടുക്കാം..

ഇന്ത്യയിൽ നിർമിക്കുന്ന വാക്‌സിനുകൾ വിദേശ രാജ്യങ്ങളിൽ നിർമിക്കുന്ന വാക്‌സിനുകളെ പോലെ തന്നെ ഫലപ്രദമാകുമെന്നും വാക്‌സിൻ നിർമാണം അന്തിമ ഘട്ടത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വാക്‌സിൻ ഉടനെ പുറത്തിറങ്ങുമെന്ന സാഹചര്യത്തിൽ ആളുകൾക്ക് വാക്‌സിൻ സ്വീകരിക്കുന്നത് സംബന്ധമായ തീരുമാനം സ്വമേധയാ എടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇന്ത്യയിൽ 6 വാക്‌സിനുകളാണ് നിർമിക്കുന്നത്.വാക്‌സിനേഷൻ എടുക്കാനായി രജിസ്ട്രേഷനും നിർബന്ധമാണ്.

വാക്‌സിൻ രെജിസ്ട്രേഷന് തിരിച്ചറിയൽ കാർഡ് നിർബന്ധമുണ്ട്.രജിസ്‌ട്രേഷൻ ചെയ്‌തു  കഴിഞ്ഞാൽ വാക്‌സിൻ സ്വീകരിക്കാനായി അനുവദിച്ച  സ്ഥലം ,തീയതി,സമയം എന്നിവ എസ്എംഎസിലൂടെ അറിയിക്കും.2 ഡോസ് വാക്‌സിനുകൾ ഉണ്ട്.രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ചതിനു ശേഷം 2 ആഴ്ച്ച  കഴിഞ്ഞാണ് ശരീരത്തിൽ ആന്റിബോഡികൾ വികസിക്കുന്നത്.രോഗത്തിനെ പ്രതിരോധിക്കാനും.മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാനും വാക്‌സിൻ എടുക്കുന്നത് നല്ലതാണെന്നും കോവിഡ് മുക്തരായവർ വാക്‌സിൻ സ്വീകരിക്കുന്നത് ഉചിതമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ നിർമിക്കുന്ന വാക്‌സിനുകൾ വിദേശ രാജ്യങ്ങളിൽ നിർമിക്കുന്ന വാക്‌സിനുകളെ പോലെ തന്നെ ഫലപ്രദമാകുമെന്നും വാക്‌സിൻ നിർമാണം അന്തിമ ഘട്ടത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി .വാക്‌സിൻ സ്വീകരിക്കുമ്പോൾ പനി ,വേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടായാലും അതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

കടപ്പാട്-സത്യം ഓൺലൈൻ.


കോവിഡ് വാക്‌സിനായുള്ള രജിസ്‌ട്രേഷൻ അന്തിമ ഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി ..

https://www.enmalayalam.com/news/JA92Gy7O

Author
No Image

Naziya K N

No description...

You May Also Like