ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി; അപകടകരമായ സാഹചര്യമില്ല എന്ന് എക്സിക്യുട്ടീവ് എഞ്ചിനീയർ

പുഴയിലെ വെള്ളത്തിന്റെ നില നോക്കി, സ്ഥിതി അനുകൂലമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും

മുൻ നിശ്ചയിച്ച പ്രകാരം ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ്  കനത്ത മഴയെ തുടർന്ന്  ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്. 50 സെന്റിമീറ്റർ വരെയാണ് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്.  അണക്കെട്ട് തുറന്നത് രണ്ട് തവണ സൈറൺ മുഴക്കിയ ശേഷമാണ്. 

പുഴയിലെ വെള്ളത്തിന്റെ നില നോക്കി, സ്ഥിതി അനുകൂലമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും. 80 സെന്റിമീറ്റർ വരെ വെള്ളം തുറന്നുവിടാനാണ് നിലവിലെ ആലോചന. എന്നാൽ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തിയ അധികൃതർ വെള്ളം തുറന്നുവിടേണ്ട സ്ഥിതി ഇല്ലെന്ന് അറിയിച്ചു. അപകടകരമായ നിലയല്ല ഇപ്പോഴത്തെ ജല നിരപ്പ് എന്ന് എക്സിക്യുട്ടീവ് എഞ്ചിനീയർ പിഎൻ ബൈജു പറഞ്ഞു.

ഇടുക്കി ഡാമിന്റെ സമീപ വാസികൾക്ക് ജാഗ്രതാ നിർദേശം

Author
Sub-Editor

Sabira Muhammed

No description...

You May Also Like