കാനനപാത വീണ്ടും തുറന്നു; 581 പേരെ കടത്തിവിട്ടു.
- Posted on December 05, 2024
- News
- By Goutham Krishna
- 50 Views
ശബരിമല: വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട്
കാനനപാതയിലൂടെയുള്ള തീർഥാടനം
പുനരാരംഭിച്ചു. ബുധനാഴ്ച 581 പേരെയാണ്
കടത്തിവിട്ടത്. കനത്തമഴയെത്തുടർന്ന്
തീർഥാടകരുടെ സുരക്ഷ മുൻനിർത്തി
കാനനപാതയിൽ ഇടുക്കി ജില്ലാകളക്ടർ
നിരോധനം ഏർപ്പെടുത്തിയിരുന്നു. കാനനപാത
യാത്രയ്ക്ക് സുരക്ഷിതവും
സഞ്ചാരയോഗ്യവുമാണെന്ന് വനം
വകുപ്പ്റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ്
നിരോധനം നീക്കിയത്. പൊലീസിന്റെയും
ആരോഗ്യവകുപ്പിന്റെയും
വനംവകുപ്പിന്റെയുംസേവനം പാതയിൽ
ലഭ്യമാണ്.
സ്വന്തം ലേഖകൻ.