പ്രദർശനത്തിനൊരുങ്ങി യുവാക്കളുടെ കഥ പറയുന്ന ഹ്വസചിത്രം - അടിപടലം
- Posted on October 20, 2021
- Cinemanews
- By Sabira Muhammed
- 520 Views
പുതുമുഖമായ സരുൺ സുരേന്ദ്രന്റെ ആദ്യ സംവിധാന ചിത്രം കൂടിയാണ് അടിപടലം

അകം പിക്ചർസ് നിർമ്മിച്ച ഹ്വസചിത്രം അടിപടലം പ്രദർശനത്തിനൊരുങ്ങുന്നു. എസ്സാർ ഫിലിംസിന്റെ ഒഫീഷ്യൽ യുട്യൂബ് ചാനലിലൂടെ ഇന്ന് വൈകീട്ട് 6ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. പുതുമുഖമായ സരുൺ സുരേന്ദ്രന്റെ ആദ്യ സംവിധാന ചിത്രം കൂടിയാണ് അടിപടലം.
യുവാക്കളുടെ ഇടയിലെ ചില സംഭവ വികാസങ്ങളിലൂടെയാണ് അടിപടലത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. അജീഷ്, വിഷ്ണു, റാഷിദ്, വിഷ്ണു, സിബിൻ, വിഷ്ണുദാസ്, മുബഷിർ, രാജു തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മഖ്ബൂൽ മുഹമ്മദും, ചിത്രസംയോജനം അഭിജിത്ത് കൃഷ്ണയുമാണ് നിർവഹിക്കുന്നത്.