സുധീര്‍ കരമന നായകനാകുന്ന 'ഉടുപ്പ് ' ഒ ടി ടി യിലേക്ക്
- Posted on September 28, 2021
- Cinemanews
- By JAIMOL KURIAKOSE
- 187 Views
സമാനതകളില്ലാത്ത വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തുന്ന നടന്‍ ഇന്ദ്രന്‍സും ഉടുപ്പില്‍ മികച്ച വേഷം ചെയ്യുന്നുണ്ട്

സുധീര്‍ കരമന നായകനാകുന്ന ചിത്രം 'ഉടുപ്പ്' ഒടിടി പ്ലാറ്റ്ഫോമില്‍ ഉടൻ റിലീസ് ചെയ്യും. കലാമൂല്യവും ജനപ്രിയവുമായ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രമുഖ തിരക്കഥാകൃത്ത് അനില്‍ മുഖത്തല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടുപ്പ്. അശോക് ആര്‍ നാഥാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സമാനതകളില്ലാത്ത വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തുന്ന നടന്‍ ഇന്ദ്രന്‍സും ഉടുപ്പില്‍ മികച്ച വേഷം ചെയ്യുന്നുണ്ട്. നടി സോനാനായരും ചിത്രത്തില്‍ മുഴുനീള കഥാപാത്രമാകുന്നു. ആക്ഷനും സസ്‍പെൻസും ത്രില്ലറും നിറഞ്ഞ 'ഉടുപ്പ്' ഒരു ഫാമിലി എന്‍റര്‍ടെയ്‍ൻര്‍ കൂടിയാണ്. കൊച്ചുപ്രേമന്‍, വഞ്ചിയൂര്‍ പ്രവീണ്‍, സുര്‍ജിത്ത്, മായ, സിന്ധു, റീന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
കാശുണ്ടാക്കണമെന്ന അമിതമായ ഒരാളുടെ ആര്‍ത്തിയിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അഴിമതിയിലേക്കും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്കും ചൂണ്ടിക്കാണിക്കുന്ന പ്രമേയം കൂടിയാണ് ഉടുപ്പിന്‍റേതെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രീകരണം പൂര്‍ത്തിയായ ഉടുപ്പ് അധികം താമസമില്ലാതെ മലയാളത്തിലെ പ്രമുഖ ഒ ടി ടി പ്ലാറ്റ്‍ഫോമില്‍ റിലീസ് ചെയ്യും.