പൂട്ടില്ലാ ഞായർ
- Posted on July 18, 2021
- News
- By Sabira Muhammed
- 182 Views
ഇന്നും നാളെയും മറ്റന്നാളുമാണ് ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കിയിരിക്കുന്നത്.

ലോക്ക്ഡൗണിൽ പെരുന്നാൾ പ്രമാണിച്ച് മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ഇളവ്. ഞായറാഴ്ചയിൽ ഇളവ് വരുന്നത് ഏറെക്കാലത്തിന് ശേഷമാണ്. ഇന്നും നാളെയും മറ്റന്നാളുമാണ് ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പൊതുജനം ഇളവുകളോട് ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ രാത്രി 8 മണിവരെയാണ് അനുമതി. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
തദ്ദേശിയമായി മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഉത്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ കേരള സര്‍ക്കാര്‍