സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍
- Posted on March 14, 2022
- News
- By NAYANA VINEETH
- 137 Views
കേരളത്തിലെ യുവാക്കളെ പൊലീസോ സിപിഐഎമ്മോ കൊല്ലുന്ന സ്ഥിതിയെന്ന് ആരോപണം

കേരളത്തിലെ പൊലീസ് പാവപ്പെട്ട ചെറുപ്പക്കാരെ കസ്റ്റഡിയില്‍ തല്ലി കൊല്ലുമ്പോള്‍ മറുവശത്ത് സിപിഎം ഗുണ്ടകള്‍ ആള്‍ക്കാരെ കുത്തി കൊല്ലുകയാണന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഈ സ്ഥിതി അധികം നാള്‍ മുന്നോട്ടു പോവില്ല.
ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് എന്നും മുരളീധരന്‍ പറഞ്ഞു. പൊലീസിനെയും സര്‍ക്കാരിനെയും നിയന്ത്രിക്കുന്നത് ഗുണ്ടകളാണ് എന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
തിരുവല്ലത്തെ സുരേഷിന്റെ മരണകാരണം പൊലീസ് മര്‍ദ്ദനം ആണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ശരീരത്തില്‍ മര്‍ദനമേറ്റ പാടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് വാദങ്ങള്‍ പൊളിക്കുന്നതാണ്. വരാപ്പുഴയിലും നെടുങ്കണ്ടത്തും കണ്ടതുപോലെ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മോഷ്ടാവെന്ന് കരുതി ഹോളിവുഡ് സംവിധായകനെ പിടികൂടി; അബദ്ധം പറ്റി ബാങ്ക് അധികൃതരും പൊലീസും