വിദ്യാഭ്യാസ മേഖലയിൽ 5000 കോടിയുടെ ഭൗതിക വികസനം നടപ്പാക്കി: മന്ത്രി വി.ശിവൻകുട്ടി

സ്വന്തം ലേഖകൻ



പരുത്തിപള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു#


സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിൽ ഭൗതിക സാഹചര്യ വികസനത്തിനായി അയ്യായിരം കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പുതിയ സ്കൂൾ കെട്ടിടങ്ങൾ ഇഷ്ടികയും സിമൻ്റും കൊണ്ടുള്ള വെറും നിർമ്മിതികളല്ല മറിച്ച് കുട്ടികളുടെ ഭാവിയുടെ അടിത്തറയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ  നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗം കേരളത്തിൻ്റെ ചരിത്രത്തിൽ തന്നെ റെക്കോർഡ് സൃഷ്ടിക്കുന്ന കാലഘട്ടതിലാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ജി.സ്റ്റീഫൻ എം.എൽ എ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിൻ്റെ കാലയളവിൽ മണ്ഡലത്തിലെ 59 സർക്കാർ സ്കൂളുകളിൽ 25 കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. മണ്ഡലത്തിലെ സ്കൂളുകളുടെ പശ്ചാത്തല വികസനത്തിലൂടെ അക്കാദമിക് തലത്തിലും മുന്നേറാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. 


കിഫ്ബി-കില ഫണ്ടിൽ നിന്നും 3.90 കോടി രൂപ ചെലവഴിച്ചാണ് ബഹുനില മന്ദിരം നിർമ്മിച്ചത്.

മൂന്ന് നിലകളിലായി 1100 ചതുരശ്ര മീറ്റർ വിസ്തീർണുള്ള കെട്ടിടത്തിൻ്റെ 

താഴത്തെ നിലയിൽ മൂന്ന് ക്ലാസ്സ്‌ മുറികൾ, സ്റ്റാഫ്‌ റൂം, കെമിസ്ട്രി ലാബ്, ആൺകുട്ടികൾക്കും

 സ്റ്റാഫുകൾക്കും ഭിന്നശേഷി സൗഹൃദമായ ടോയ്ലറ്റ് എന്നീ സൗകര്യങ്ങളുണ്ട്. ഒന്നാം നിലയിൽ നാല് ക്ലാസ്സ്‌ മുറികളും പെൺകുട്ടികൾക്കുള്ള ടോയ്ലറ്റും, രണ്ടാം നിലയിൽ രണ്ട് ലാബുകളും ആൺകുട്ടികൾക്കുള്ള ഒരു ടോയ്ലറ്റ് എന്നിവയാണ് കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കെട്ടിടത്തിന് ആവശ്യമായ കോണിപ്പടിയും റാമ്പിനും പുറമെ ഭാവിയിൽ ലിഫ്റ്റ് ഉൾപ്പെടുത്താനുള്ള സൗകര്യവും ഫയർ ടാങ്കും ഉണ്ട്.


 ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ്കുമാർ, കില ചീഫ് മാനേജർ ആർ.മുരളി, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി.മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് അംഗം എ.മിനി, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് എസ്.രതിക, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രാജീവ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.നിസാർ മാങ്കുടി, ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സ‌ൺ എലിസബത്ത് സെൽവരാജ്, ഹയർ സെക്കൻഡറി ആർ.ഡി.ഡി. എസ്.അജിത, നെയ്യാറ്റിൻകര ഡിഇഒ ബി.ഇബ്രാഹിം, പി.റ്റി.എ പ്രസിഡന്റ് എ.സുധീർകുമാർ, എസ്.എം.സി ചെയർമാൻ ഡി.സുനിൽ, എം.പി.റ്റി.എ പ്രസിഡന്റ് ശ്രീമതി.ജി.കവിത, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജി.എസ് സ്മിതശ്രീ, ജെ.എൽ കല സ്കൂ‌ൾ എച്ച്.എം ജെ.എൽ കല എന്നിവർ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like