ഇന്ത്യയിൽ റിയൽമി നാർസോ 50 സ്മാർട്ട്ഫോൺ ലോഞ്ച് ഫെബ്രുവരി 24ന്
- Posted on February 23, 2022
- News
- By NAYANA VINEETH
- 58 Views
നാർസോ 50 സീരീസിലെ മൂന്നാമത്തെ ഫോണാണ് റിയൽമി നാർസോ 50

റിയൽമി നാർസോ 50 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 12.30ന് വിൽപ്പനയ്ക്കെത്തും. ലോഞ്ചിന് മുന്നോടിയായി റിയൽമി ഇന്ത്യയുടെ ഔദ്യോഗിക വൈബ്സൈറ്റിലും ട്വിറ്റർ പേജിലും എല്ലാം റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ വിശദമായ വിവരങ്ങൾ കമ്പനി പങ്ക് വയ്ക്കുന്നുണ്ട്.
റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ നിരവധി ചിത്രങ്ങളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ഫോണിന്റെ പിൻ ഭാഗത്തുള്ള ട്രിപ്പിൾ ക്യാമറയടക്കമുള്ള ഫീച്ചറുകൾ ഈ ചിത്രങ്ങളിൽ വ്യക്തമാണ്.
നാർസോ 50 സീരീസിലെ മൂന്നാമത്തെ ഫോണാണ് റിയൽമി നാർസോ 50. ആദ്യ രണ്ട് സ്മാർട്ട് ഫോണുകളും കഴിഞ്ഞ വർഷം തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. എന്നിരുന്നാലും, റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന് ഈ രണ്ട് ഡിവൈസുകളേക്കാൾ മികച്ച ഫീച്ചറുകളും ഉയർന്ന വിലയും പ്രതീക്ഷിക്കാവുന്നതാണ്.
റിയൽമി നാർസോ 50എയിലെ ഹീലിയോ ജി85 പ്രൊസസറിനേക്കാൾ വേഗമേറിയതാണ് നാർസോ 50യിലെ ഹീലിയോ ജി96 സിപിയു എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. പ്രീമിയം ഗെയിമിങ് ഫീച്ചറുകളും റിയൽമി നാർസോ 50 സ്മാർട്ട്ഫോണിൽ കമ്പനി ഉറപ്പ് നൽകുന്നു.
റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഫീച്ചർ ചെയ്യുന്നു. പഴയ നാർസോ ഫോണുകളിലെ 60 ഹെർട്സിനേക്കാളും ഏറെ മികച്ചതാണ് പുതിയ നാർസോ 50യിലെ ഡിസ്പ്ലേ.
ബസിൽ കയറിയാലും ഒഴിഞ്ഞ സീറ്റുകളിൽ ഇരിക്കാനും വിദ്യാർത്ഥികൾക്ക് അനുവാദമില്ല