വിരാട് കോലിയെ ചേര്‍ത്ത് പിടിച്ച് അനുഷ്‌ക ശർമ്മ
- Posted on January 17, 2022
- Sports
- By NAYANA VINEETH
- 184 Views
ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് വൈറൽ

ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന പ്രഖ്യാപനത്തെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴാണ് കോലി തന്റെ നായക പദവി പൂര്‍ണ്ണമായും ഒഴിയുന്നതെന്നതാണ് ശ്രദ്ധേയം.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ തോല്‍വിയുടെ നിരാശക്ക് പിന്നാലെയാണ് ഇത്തരമൊരു ഞെട്ടിക്കുന്ന പ്രഖ്യാപനം കോലി നടത്തിയത്. അപ്രതീക്ഷിത പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചെങ്കിലും കോലിയുടെ സ്വകാര്യതയേയും വ്യക്തിപരമായ തീരുമാനത്തെയും മാനിച്ച് എല്ലാവരും പിന്തുണയും ആശംസയും നേര്‍ന്നു.
ഇപ്പോഴിതാ കോലിയെ ചേര്‍ത്ത് പിടിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കോലിയുടെ ഭാര്യയും ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളായ അനുഷ്‌ക ശര്‍മ.
വിരാട് കോലിക്ക് ആദ്യമായി നായകസ്ഥാനം ലഭിച്ചത് മുതലുള്ള കാര്യങ്ങള്‍ അതേ വികാരത്തോടെ വരികളിലാക്കിയാണ് അനുഷ്‌ക എല്ലാവിധ ആശംസയും പിന്തുണയും നേര്‍ന്നത്. അനുഷ്‌കയുടെ പോസ്റ്റ് ഇതിനോടകം വൈറലായിട്ടുണ്ട്.