നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ച് വിപണിയിലേക്ക്
- Posted on January 26, 2022
- News
- By NAYANA VINEETH
- 156 Views
നിരവധി ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും ലഭ്യമാണ്

നോയ്സിന്റെ കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ച് ഇന്ത്യയിൽ ലോഞ്ചിനൊരുങ്ങുന്നു. ആമസോൺ മൈക്രോസൈറ്റ് പ്രകാരം അടുത്തയാഴ്ചയാവും നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസിന്റെ ഇന്ത്യ ലോഞ്ച്. കമ്പനിയുടെ ഔദ്യോഗിക വൈബ്സൈറ്റിൽ വാച്ചിന്റെ വിലയും പ്രധാന ഫീച്ചറുകളും ടീസ് ചെയ്തിട്ടുമുണ്ട്.
അഡ്വാൻസ്ഡ് ആയിട്ടുള്ള ഹെൽത്ത് മോണിറ്ററിങ് ഫീച്ചറുകളും ഡിജിറ്റൽ പേഴ്സണൽ അസിസ്റ്റന്റ് ഫീച്ചറുകളും കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ചിന്റെ പ്രത്യേകതയാണ്.
നോയ്‌സ് കളർഫിറ്റ് സ്മാർട്ട് വാച്ചിൽ ബ്ലൂടൂത്ത് കോളിങ് ഫീച്ചർ ചെയ്യുന്നുണ്ട്. കൂടാതെ ഡിജിറ്റൽ പേഴ്സണൽ അസിസ്റ്റന്റ് സർവീസുകളായ ഗൂഗിൾ അസിസ്റ്റന്റിനും ആപ്പിളിന്റെ സിരിയ്ക്കും സപ്പോർട്ട് ലഭിക്കും. നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസിൽ 1.69 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയും നോയ്സ് നൽകുന്നു.
കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ചിൽ ഉപയോക്താക്കൾക്ക് ഗെയിമുകൾ കളിക്കാനും കഴിയും. ഒരു സ്മാർട്ട് വാച്ച് ആയതിനാൽ തന്നെ നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസിൽ നിരവധി ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും ലഭ്യമാണ്.
നോയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ മൈക്രോസൈറ്റ് നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസിന് 4,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാൽ ഡിവൈസ് 2,999 രൂപയ്ക്ക് ലഭ്യമാകുമെന്നും കാണിക്കുന്നു. നോയ്സ് സൈറ്റിൽ സ്‌മാർട്ട് വാച്ചിന്റെ ലോഞ്ച് തീയതി പരാമർശിക്കുന്നില്ല. ലോഞ്ച് അടക്കമുള്ള കാര്യങ്ങൾ അറിയാൻ ഉപയോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും. ഇതിന് സഹായിക്കുന്ന കമിങ് സൂൺ ബട്ടൺ ലഭ്യമാണ്.