ഇനിയില്ല പാട്ടിലെ വിസ്മയം: കണ്ണീർ പൊഴിച്ച് ആരാധകർ
എൻ്റെ പ്രിയ ഗായകാ അങ്ങ് പോയല്ലേ? ഒരു വല്ലാത്ത ചതിയായിപ്പോയി ഇത്. ഞാനൊക്കെ എന്തിനായിരുന്നു അങ്ങേയ്ക്കു വേണ്ടി ഹൃദയംനൊന്ത് പ്രാർഥിച്ചത്? ഇതുപോലെ ഒറ്റയ്ക്ക് ക്കങ്ങ് പോകാനായിരുന്നോ? ഇല്ല വിടില്ല എസ് പി നിങ്ങളെ ഞങ്ങൾ !! ഹൃദയങ്ങളിൽ കേറിയിരുന്ന് ഗാനവർഷം പൊഴിച്ചു എല്ലവരേയും ഗാന മഴയിൽനനയിച്ച് ഒടുവിൽ പൊയ്ക്കളഞ്ഞല്ലേ..? സഹിക്കാനാവുന്നില്ല ഈ വേർപാട്. കരയാൻ മിഴികൾ കൂട്ടാക്കുന്നില്ല. എൻ്റെ നെഞ്ചിനകത്ത് ഒരു പാറ കയറ്റി വെച്ച് കടന്നുകളഞ്ഞ പ്രിയ പാട്ടുകാരാ... ആ പാട്ടുകൾ, ആ ചിരി അഭിനയം അതൊക്കെ എങ്ങനെ ഞങ്ങൾ മറക്കും? വേദന, തീരാത്ത വേദന... വേദനയാൽ എൻ്റെ നെഞ്ചിടം പൊട്ടി പോകുമെന്ന തോന്നൽ. നശിച്ച കോവിഡ്, ഇനി ഏതൊക്കെ പ്രിയങ്ങളെയാണ് കടത്തികൊണ്ടു പോകുന്നത്? എസ് പി നിങ്ങൾ എങ്ങനെ മരിക്കാൻ? എന്നും പാടികൊണ്ടിരിക്കയല്ലേ ഞങ്ങളുടെ ഹൃദയങ്ങളിൽ ! ആ പാട്ടിൻ്റെ ലഹരിയിൽ എല്ലാം മറന്ന് എത്ര ഇരുന്നിരിക്കുന്നു. പറ്റിച്ചു കളഞ്ഞല്ലോ... പകരം വെക്കാനില്ലാത്ത ഗായകാ... താങ്കളില്ലാത്ത ദിനങ്ങളല്ലേ ഇനി മുതൽ ?ഞങ്ങളിൽ ശൂന്യത നിറച്ച് എവിടെയാണ് ഒളിച്ചു നിൽക്കുന്നത്? പാടൂ ഇനിയുമിനിയും .. യുഗങ്ങൾക്കൊരിക്കൽ സംഭവിക്കുന്ന അവതാരമേ.. അതേ... എസ് പി യുഗം അവസാനിച്ചിരിക്കുന്നു... ഇനി...???? മലരേ... മൗനമാ... മൗനം.... പേശുമാ.... പ്രണാമം എൻ്റെ പ്രിയ ഗായകാ... പ്രണാമം!!!😢😢😢😢 '🙏🏻🙏🏻🙏🏻......✍🏻
എസ്പി ബാലു, എസ്പിബി, അല്ലെങ്കിൽ ബാലു എന്നും അറിയപ്പെടുന്ന ശ്രീപതി പണ്ഡിറ്റരാധ്യുല ബാലസുബ്രഹ്മണ്യം (4 ജൂൺ 1946 - സെപ്റ്റംബർ 25, 2020) ഒരു ഇന്ത്യൻ സംഗീതജ്ഞൻ, പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ചലച്ചിത്ര നിർമ്മാതാവ് എന്നിവരായിരുന്നു. , കന്നഡ, ഹിന്ദി, മലയാളം സിനിമകൾ. 16 ഇന്ത്യൻ ഭാഷകളിലായി 40,000 പാട്ടുകൾ അദ്ദേഹം ആലപിച്ചു.നാല് വ്യത്യസ്ത ഭാഷകളിലെ തന്റെ കൃതികൾക്കായി മികച്ച പുരുഷ പിന്നണി ഗായകനുള്ള ആറ് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട്; കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി; തെലുങ്ക് സിനിമയ്ക്കുള്ള അഭിനയത്തിന് ആന്ധ്ര സംസ്ഥാന നന്ദി അവാർഡുകൾ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി സംസ്ഥാന അവാർഡുകൾ.കൂടാതെ, ഫിലിംഫെയർ അവാർഡും ആറ് ഫിലിംഫെയർ അവാർഡുകളും സൗത്ത് നേടി. 2012 ൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് സംസ്ഥാന എൻടിആർ ദേശീയ അവാർഡ് ലഭിച്ചു. 2016 ൽ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ ബഹുമതി നേടി. ഒരു വെള്ളി മയിൽ മെഡൽ. ഇന്ത്യാ സർക്കാരിൽ നിന്ന് പത്മശ്രീ (2001), പത്മ ഭൂഷൺ (2011) എന്നിവ സ്വീകരിച്ചയാളാണ് അദ്ദേഹം. 2020 സെപ്റ്റംബർ 25 ന് കോവിഡ് -19 ബാധിച്ച് എംജിഎം ആശുപത്രിയിൽ വച്ച് മരിച്ചു.