കേരള ഹൈക്കോടതിയിൽ നിന്ന് ലക്ഷദ്വീപിന്റെ അധികാരപരിധി കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ നീക്കം

അധികാര പരിധി മാറ്റണമെന്ന് ലക്ഷദ്വീപ് ശുപാർശ ചെയ്താൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത്  കേന്ദ്രസർക്കാരാണ്.

കേരള ഹൈക്കോടതിയുടെ പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ കർണാടക ഹൈക്കോടതിയുടെ പരിധിയിലേക്ക് മാറ്റാൻ ലക്ഷദ്വീപ് ഭരണകൂടം നീക്കം നടത്തുന്നതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട്.  കേരള ഹൈക്കോടതിയുടെ പരിഗണനയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടപ്പാക്കിയ ഭരണ പരിഷ്കാരങ്ങൾക്കെതിരായ നിരവധി ഹർജികൾ  നിലവിലുണ്ട്. 

ലക്ഷദ്വീപിൽ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളും കേരള ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ഈ നീക്കം. പാര്‍ലമെന്റാണ് ലക്ഷദ്വീപ് അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത്. അധികാര പരിധി മാറ്റണമെന്ന് ലക്ഷദ്വീപ് ശുപാർശ ചെയ്താൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത്  കേന്ദ്രസർക്കാരാണ്.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like