ജയസൂര്യയുടെ നൂറാമത്തെ ചിത്രം 'സണ്ണി' ഒ ടി ടി റിലീസിന് ഒരുങ്ങുന്നു
- Posted on September 17, 2021
- Cinemanews
- By Ghulshan k
- 175 Views
ഒരു ക്രിയേറ്റീവ് ബ്ലോക്കിലൂടെ കടന്നുപോകുന്ന സംഗീതജ്ഞനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്
ജയസൂര്യയുടെ നൂറാം ചിത്രം, സണ്ണി സെപ്റ്റംബർ 23 ന് ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനത്തിന് എത്തുന്നു. നീണ്ട താടിയോട് കൂടിയ ജയസൂര്യയെയും, അദ്ദേഹത്തിന്റെ സംഗീതത്തെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളും ഉൾപ്പെടുന്ന ചിത്രത്തിന്റെ ടീസർ ഈയിടെ പുറത്തിറങ്ങിയിരുന്നു. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
സണ്ണിയിൽ, ഒരു ക്രിയേറ്റീവ് ബ്ലോക്കിലൂടെ കടന്നുപോകുന്ന സംഗീതജ്ഞനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സണ്ണി ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട ഒരു വ്യക്തിയാണെന്നും ഒരു പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ദുബായിൽ നിന്ന് കേരളത്തിലേക്ക് "സ്വയം പറിച് നടപ്പെടുന്നതാണെന്നും", കൗതുകകരമായ ചില അപരിചിതരുമായി സണ്ണി സൗഹൃദം സ്ഥാപിക്കുമ്പോൾ കഥ മാറുന്നു എന്നുമാണ് ടീസർ പറഞ്ഞുവെക്കുന്നത്.
ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് സണ്ണി നിർമ്മിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. സംഗീതം ശങ്കർ ശർമ്മയും വരികൾ സാന്ദ്ര മാധവും ആണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്.