ജനങ്ങളുടെ ജീവൻ വെച്ച് കളിക്കരുത്; പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരമെന്ന് സുപ്രീംകോടതിയില്‍ കേരളം
- Posted on November 09, 2021
- News
- By Sabira Muhammed
- 200 Views
അണക്കെട്ടിന്‍റെ റൂൾകര്‍വും ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും ഇതുവരെ അന്തിമമായിട്ടില്ല

സുപ്രീംകോടതിയില്‍ മുല്ലപ്പെരിയാര്‍ കേസില്‍ കേരളം മറുപടി നല്‍കി. തമിഴ്‍നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനപരിശോധിക്കണമെന്നും പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരമെന്നും സുപ്രീംകോടതിയെ കേരളം അറിയിച്ചു. അതേസമയം സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാംങ്മൂലത്തിൽ ഹര്‍ജിക്കാരനായ ജോ ജോസഫ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ടു.
അണക്കെട്ടിന്‍റെ റൂൾകര്‍വും ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും ഇതുവരെ അന്തിമമായിട്ടില്ല. അണക്കെട്ട് പ്രവര്‍ത്തിപ്പിക്കുന്നത് സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചല്ല എന്നും അശ്രദ്ധമായി അണക്കെട്ടിന്‍റെ സുരക്ഷ കൈകാര്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജോ ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയിൽ മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ടിൽ ഉടൻ മറുപടി സത്യവാംങ്മൂലം സമര്‍പ്പിക്കും. കേസ് സുപ്രീംകോടതി പരിഗണിക്കുക ഈമാസം പതിനൊന്നിനാണ്.