സംസ്ഥാന മൗണ്ടെയിൻ സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പിൽ ചവുട്ടി കയറി വയനാടിൻ്റെ പതിമൂന്ന് ചുണക്കുട്ടികൾ , കിരീടം സ്വന്തമാക്കി
- Posted on January 19, 2023
- News
- By Goutham Krishna
- 361 Views

കൽപ്പറ്റ: സൈക്ലിങ്ങ് വയനാടിൻ്റെ ഹരമാകുന്നു, പ്രകൃതി സൗഹാർദവും നല്ല വ്യായാമവും ആരോഗ്യപ്രദവുമായ സൈക്ലിങ്ങിൽ വയനാടൻ യുവത ഏറ്റെടുത്തിരിക്കയാണ്. സംസ്ഥാന സൈക്കിളിങ്ങ് ചാമ്പ്യൻഷിപ്പിൽ 14 വയസ്സ് വരെയുള്ളതും, 16 വയസ്സ് വരെയുള്ളതും 18 വയസ്സ് വരെയുള്ളതും പ്രായപൂർത്തിയായവരുടേയും വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ നടന്നത്. ആവേശം ചവുട്ടി കയറിയ മത്സരത്തിൽ വയനാടിൻ്റെ ചുണക്കുട്ടികളായ അയാൻ സലീം ,ജോഷ്ന ജോയ്, അമൽജിത്ത്. ബി, ഡി, വിന ജോയ്, റെഹാൻ എം. എസ് ,അജ്നാൽ അലിഖാൻ .കെ ,ആൽബിൻ എൽദോ ,ഷെലിൻ ഫറഫ്, അപർണ സുരേഷ്, ഷാമ്ലിൻ ഷറഫ്, ജുനൈദ് .വി, സങ്കീർത്ത് എൽ .സെബാസ്റ്റ്യൻ, ഫിറോസ് അഹമ്മദ് എന്നിവർ ട്രാക്കിൽ താരങ്ങളായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 43 പോയൻ്റുമായി വയനാട് ഒന്നാം സ്ഥാനം നേടി കിരീടം സ്വന്തമാക്കി. ഇടുക്കി രണ്ടാം സ്ഥാനവും തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. ദേശീയ സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പ് അടുത്ത മാസം വയനാട്ടിൽ നടക്കുമ്പോൾ വയനാട് അവിടെയും ചവിട്ടി കയറി കിരീടം ഉറപ്പാക്കാൻ ഉള്ള പരിശീലനം തുടങ്ങി കഴിഞ്ഞു.