ലബനനലിൽ ഇസ്രായേൽ യുദ്ധ പ്രഹരം അതിര് വിടുന്നു, മരണം 492
- Posted on September 24, 2024
- News
- By Varsha Giri
- 79 Views
ലബനനില്‍ ഇസ്രായേല്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 492 പേര്‍ കൊല്ലപ്പെട്ട തായി റിപ്പോര്‍ട്ട്. ഏകദേശം 5,000 പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രി പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ തെക്കന്‍, കിഴക്കന്‍ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാന്‍ഡറായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം, യു.എന്‍. ഇന്ററിം ഫോഴ്സ് ഇന്‍ ലെബനന്‍ തലവന്‍ ജനറല്‍ അറോള്‍ഡോ ലസാറോ ഇരുഭാഗങ്ങളേയും ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു